മെയ് 17- നു നടത്താനിരുന്ന ഐപിസി ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലാ കോടതി സ്റ്റേ ചെയ്തു. ഇന്നാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
ഐപിസി ജനറൽ കൗൺസിൽ അംഗം ജോയി താനുവേലിയാണ് നിയമലംഘനം നടത്തി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ കോടതിയെ സമീപിച്ചത്. ജനറൽ പ്രസിഡന്റ് വൽസൻ എബ്രഹാം നിയമങ്ങൾ കാറ്റിൽപ്പറത്തി ഏകാധിപത്യപരമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തിരിച്ചടിയാണ് ഈ കോടതി വിധി.
ഐപിസിയിലെ ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യമായ രീതിയിൽ നിയമവിരുദ്ധമായി നടത്തുവാൻ നോക്കിയ ഇലക്ഷനെതിരെ ഐപിസി ജനറൽ കൗൺസിൽ അംഗം ബ്രദർ ജോയി താനവേലി നേടിയെടുത്ത സ്റ്റേ, എന്തിന് എന്തിനുവേണ്ടി എന്ന് ബ്രദർ ജോയി താനവേലി തന്നെ വിശദീകരിക്കുന്നുണ്ട്.
ജോയി താനുവേലിൽ തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കേസുമായി ബന്ധപ്പെട്ട് കോടതി സമീപിക്കുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.