കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം പാരിപ്പള്ളിയിലെ പെട്രോള്‍ പമ്പിലെത്തിയതായി സംശയം

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം പാരിപ്പള്ളിയിലെ പെട്രോള്‍ പമ്പിലെത്തിയതായി സംശയം
November 28 01:34 2023 Print This Article

കൊല്ലം : കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയത് നാലംഗസംഘമെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരന്റെ മൊഴി.

ഓയൂര്‍ സ്വദേശി റെജിയുടെ മകൻ അഭികേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. കാറില്‍ നാലുപേരുണ്ടായരുന്നുവെന്നും ബലമായി പിടിച്ച്‌ വലിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും സഹോദരൻ പറയുന്നു മൂന്ന് ആണുങ്ങളും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും സഹോദരൻ വിശദീകരിച്ചു. വെള്ളനിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് സംഘം എത്തിയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ചാണ് സംഭവം. മൂത്ത സഹോദരൻ ജോനാഥനൊപ്പം ട്യൂഷന് പോകുകയായിരുന്നു അഭികേല്‍.

തിങ്കളാഴ്ച രാത്രി പത്തോടെ പള്ളിക്കലിലുള്ള പെട്രോള്‍ പന്പില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കരുതുന്ന കാര്‍ ഇന്ധനമടിക്കാൻ വന്നുവെന്നും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അതിലുണ്ടായിരുന്നുവെന്നും പെട്രോള്‍ പന്പ് ഉടമ പറഞ്ഞു.

കാറിലുണ്ടായിരുന്നവരെ കാണാൻ രണ്ട് ബൈക്കുകളിലായി രണ്ട് യുവാക്കള്‍ എത്തിയെന്നും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ കുറച്ച്‌ ദൂരം കാറിന് പിന്നാലെ സഞ്ചരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശേഷം കാര്‍ എങ്ങോട്ട് പോയി എന്നതില്‍ വിവരം ലഭിച്ചിട്ടില്ല.

പെട്രോള്‍ പന്പിലെ ജീവനക്കാരാണ് ഇവരെ കണ്ട് സംശയം തോന്നി പന്പ് ഉടമയോട് കാര്യങ്ങള്‍ പറഞ്ഞത്. ഈ സമയമായപ്പോഴേയ്ക്കും കുട്ടിയെ തട്ടിക്കൊണ്ട് പോയ വാര്‍ത്തയും കാറിന്‍റെ ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമത്തിലടക്കം പങ്കുവെക്കപ്പെട്ടിരുന്നു. ഇന്ധനം അടിച്ചതിന്‍റെ പണം പേടിഎമ്മിലൂടെ അവര്‍ ഇട്ടുവെന്നും അദ്ദേഹം പറയുന്നു.

വാഹനത്തില്‍ വന്നവര്‍ സമീപത്ത് പോലീസ് ചെക്കിംഗ് നടക്കുന്നത് സംബന്ധിച്ച്‌ സംശയം ചോദിച്ചതായും ജീവനക്കാര്‍ പറഞ്ഞു. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച്‌ കാറില്‍ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കാറിന്‍റെ നന്പര്‍ വ്യാജമായിരുന്നുവെന്ന് ഇതിനോടകം സ്ഥിരീകരിച്ചു.

പ്രധാനപ്പെട്ട പാതകളിലും ഇടവഴികളിലും ഉള്‍പ്പടെ വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്. വിശദമായി പരിശോധിക്കാതെ ഒരു വാഹനവും പോലീസ് കടത്തിവിടുന്നില്ല. സംസ്ഥാന വ്യാപകമായാണ് തിരച്ചില്‍ നടത്തുന്നത്. അതേസമയം, മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ച ഫോണ്‍ കോളിന്‍റെ ഉടവിടം പോലീസ് കണ്ടെത്തി.

പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണില്‍ നിന്നാണ് ഫോണ്‍ വന്നത്. ഓട്ടോയില്‍ വന്ന രണ്ടംഗ സംഘം തന്‍റെ ഫോണ്‍ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി.

കൂടാതെ, ഇവര്‍ ബിസ്ക്കറ്റ്, റസ്ക്, തേങ്ങ എന്നിവ വാങ്ങിയെന്നും കടയുടമ പോലീസിന് മൊഴി നല്‍കി. ഓയൂര്‍ സ്വദേശി റെജിയുടെ മകളാണ് അഭികേല്‍ സാറ റെജി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.