ഐപിസി കുമ്പനാട് ജനറൽ കൺവൻഷനിൽ നടന്ന ശത്രു സംഹാര മേശയുടെ ന്യായീകരണങ്ങൾക്കുള്ള മറുപടി

ഐപിസി കുമ്പനാട് ജനറൽ കൺവൻഷനിൽ നടന്ന ശത്രു സംഹാര മേശയുടെ ന്യായീകരണങ്ങൾക്കുള്ള മറുപടി
January 28 14:10 2023 Print This Article

ഐപിസി ജനറൽ കാൻവൻഷനിൽ നടന്ന വചനവിരുദ്ധ കർത്തൃമേശക്കും അതിനു നേതൃത്വം കൊടുത്ത വചന പരിജ്ഞാനം വഴിയേ പോലും പോയിട്ടില്ലാത്ത പ്രസിഡന്റ് വത്സൻ എബ്രഹാമിനും എതിരെ ഐപിസി ശുശ്രൂഷകരും വിശ്വാസി സമൂഹവും ശക്തമായി പ്രതികരിച്ചതോടെ ന്യായീകരണ കൂലി എഴുത്തുകാർ രംഗത്ത് വന്നു. അവർ നടത്തിയ ഭോഷ്‌കുകൾക്ക് ഓരോ ഭാഗവും തരം തിരിച്ചു തന്നെയുള്ള മറുപടി ആണിത്.

കുമ്പനാട് കൺവൻഷനിൽ വത്സൻ ദുരുപദേശം പ്രസംഗിച്ചോ എന്നതിന്, ഇത് ഐപിസി യിലെ എതിരാളികളും ബ്രദറുകാരും പ്രചരിപ്പിച്ചു എന്നതാണ് ന്യായീകരണ വാദിയുടെ തുടക്കം. ഈ കാര്യത്തിൽ ബ്രദറുകാർക്ക് പറയാനുള്ളത് അവർ തന്നെ പറയട്ടെ. ഏതായാലും യേശുനാമത്തിൽ ഓർഡിനേഷൻ നേടിയ വത്സനെക്കാൾ നല്ലത് ബ്രദർകാർ തന്നെ എന്ന് നമുക്ക് അറിയാമല്ലോ. ഐപിസിയിൽ നിന്ന് ആരൊക്കെ പ്രതികരിച്ചു എന്ന് നാം ചിന്തിക്കേണ്ടതാണ്.

നൂറു കണക്കിന് വിശ്വാസികളും ശുശ്രൂഷകരും വത്സന്റെ ഭോഷ്കിനെ എതിർത്തത് കൂടാതെ ഐപിസി യിലെ ജനറൽ കൗൺസിൽ അംഗം വരെ ഈ വിഷയത്തിൽ വത്സൻ ചെയ്ത പൈശാചികതയെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വത്സന്റെ എതിരാളികൾ എന്ന പ്രയോഗത്തിൽ ജനറൽ കൗൺസിൽ അംഗവും ഉൾപ്പെടും എങ്കിൽ വത്സൻ മറുപടി ജനറൽ കൗൺസിലിൽ നൽകട്ടെ. അതിനുള്ള ത്രാണി കർത്തൃമേശയെ അപമാനിച്ച വത്സന് ഉണ്ടോ…?

ഈ പറഞ്ഞതിൽ തെറ്റ് അല്ലാതെ ശരി എന്താണ് ഉള്ളത്..? കർത്തൃമേശ എടുത്താൽ ശത്രുവിന്റെ കാര്യം ദൈവം നോക്കും എന്നതു ദുരുപദേശം അല്ലാതെ പിന്നെ എന്താണ്..? പെസഹയിൽ പങ്കാളി ആയവർക്ക് മുന്നിൽ വെളിപ്പെട്ടത് സംഹാര ദൂതൻ ആദ്യ ജാതന്മാർക്ക് നേരെ വരുന്നതും അതിൽ മിസ്രയീമ്യർ അനുഭവിച്ച ബാധയും ആണ്.

ഇങ്ങനെ ഏതെങ്കിലും ശത്രുവിന്റെ മേൽ ബാധ വരുന്നതും ധ്യാനിച്ചു നടത്താൻ ഉള്ളതാണോ തിരുവത്താഴം. കർത്തൃമേശ എന്തിനു വേണ്ടി നടത്തുന്നു എന്ന ബോധം പോലും ഇല്ലാത്തവർ ആണ് വത്സനും കൂലി എഴുത്തുകാരും എന്ന് വ്യക്തമായല്ലോ. കർത്തൃമേശ കഴിഞ്ഞു കുമ്പനാട്ട് വെളിപ്പെട്ട ബാധ ഏതെന്നു ഏറ്റവും അവസാനം വെളിപ്പെടുത്താം.

യഹൂദർ പെസഹയും ചോരത്തളിയും ആചരിച്ചത് ഒരിക്കലും കർത്തൃമേശയുടെ നിഴൽ അല്ല. സംഹാരകൻ കടന്നത് മിസ്രയീമ്യരുടെ വീടുകളിൽ മാത്രം അല്ല. അവരുടെ മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും സംഹരിച്ചു. എന്നാൽ യിസ്രായേൽ മക്കളുടെ മൃഗങ്ങളുടെ കടിഞ്ഞൂലിനെ സംഹരിച്ചില്ല.

അത് യിസ്രായേൽ മക്കളുടെ മൃഗങ്ങൾ പെസഹ കഴിച്ചത് കൊണ്ടോ, വത്സന്റെ ശത്രുസംഹാര മേശയിൽ പങ്കാളി ആയതു കൊണ്ടോ അല്ല. യിസ്രായേൽ മക്കൾക്ക്‌ പെസഹ ഒരു ഒരുക്കം ആയിരുന്നു. അപ്പോൾ തന്നെ ഒരു താൽക്കാലിക പ്രമാണവും. പിൽക്കാലത്തു അവർ അത് ആചരിക്കുമ്പോൾ അവർ ഓർത്തത് അന്ന് ക്രിസ്തു അനുഭവിച്ച കഷ്ടങ്ങളെ അല്ല. ഇതിനെ കർത്താവിന്റെ മേശയോട് ഉപമിച്ച പ്രസിഡന്റ് വെറും വിഡ്ഢി മാത്രമാണ്. ആ വ്യാഖ്യാനം ദുരാത്മാവിൽ നിന്നുള്ളതും അത്രേ.

മിസ്രയീമിലെ വീടുകളിലെ ആദ്യജാതന്മാരെ സംഹാര ദൂതൻ സംഹരിച്ചപ്പോൾ അവരിൽ ഓരോരുത്തരോടും നീ യിസ്രയേലിന്റെ ശത്രു അല്ലേടാ എന്ന് പറഞ്ഞു തിരഞ്ഞു പിടിച്ചു മുടക്കു കത്തും ഗുണ്ടായിസവും കാണിക്കാൻ സംഹാര ദൂതൻ കുമ്പനാട്ടെ പാനൽ ഗുണ്ടാ തെറിയൻ അല്ല എന്ന ബോധം എങ്കിലും കൂലി എഴുത്തുകാർക്ക് വേണം. മിസ്രയേമിലെ ആദ്യജാതന്മാർ കൂടാതെ മൃഗങ്ങളുടെ കടിഞ്ഞൂൽ ചത്തു പോയത് അവ യിസ്രയേലിന്റെ ശത്രു ആയതു കൊണ്ടല്ല. പകരം ആ സംഹാരം ഒരു ബാധ ആയതു കൊണ്ട് ആണെന്ന് മറന്നു പോകരുത്.

ഈ ബൈബിൾ ഭാഗം ഈ ന്യായീകരണത്തിൽ വരാൻ കാരണം, കൂലി എഴുത്തു കാരൻ ഒന്നാം തരം കൾട്ട് ആയതു കൊണ്ടാണ്. എഴുത്തുകാരൻ മറ്റാരും അല്ല.. ചില വർഷങ്ങൾക്കു മുമ്പ് പെന്തക്കൊസ്തിൽ സിനഡ് ഉണ്ടാക്കി തലപ്പത്തു കയറാൻ ശ്രമിച്ചു, അമ്പേ പരാജയപ്പെട്ട ഗ്യാങ്ങിലെ പ്രധാനി, കത്തോലിക്കാ മറുകണ്ടം പോരാളി മാത്യു ചെമ്പുകണ്ടത്തിൽ എന്ന കോപ്പർ ഫീൽഡ് മത്തായി എന്നയാളാണ്.

ഇയാളുടെ കർത്തൃമേശയെ കുറിച്ചുള്ള വസ്തുമാറ്റ പഠിപ്പിക്കലിനു ദുരുപയോഗം ചെയ്യുന്ന ഒരു വാക്യം ആണിത്. വത്സനെ ന്യായീകരിക്കാൻ എഴുതി പെന്തക്കോസ്തർക്കിടയിൽ വീണ്ടും നുഴഞ്ഞു കയറാൻ നടത്തിയ ശ്രമം എന്ന നിലയിൽ ഇവിടെ അത് പറഞ്ഞില്ല എന്നേയുള്ളൂ. എന്നാൽ സോഷ്യൽ മീഡിയയിൽ ഇയാളുടെ ദുരുപദേശങ്ങളിൽ ഒന്നാണ് അപ്പവീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം.

എന്നാൽ ഇയാൾക്കുള്ള മറുപടി കർത്താവ് അതേ പ്രസംഗത്തിന്റെ തുടർച്ചയിൽ (അതേ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട് – Jh 6:63) “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” അതായത് ഈ വാക്യങ്ങൾ നൽകുന്ന ആശയം കർത്താവിന്റെ മേശയെ കുറിച്ച് അല്ലെന്നു വ്യക്തം. ഇത് പോലും ഗ്രഹിക്കാതെ ആണ് ഒരോരുത്തർ ചെമ്പുകണ്ടത്തിലിന്റെ ദുർവ്യാഖ്യാനവും കോപ്പി ചെയ്തു പെന്തക്കോസ്തു ഗ്രൂപ്പുകളിൽ നിരങ്ങുന്നത്.

നോക്കണേ ഐപിസി യിലെ എല്ലില്ലാത്ത റോയിമാരുടെയും മറ്റും ഗതികേട്. വന്നു വന്നു കത്തോലിക്കരുടെ ഛർദ്ധിൽ കൊണ്ട് വത്സനെ ന്യായീകരിക്കേണ്ട അവസ്ഥ വരെ ആയി ഇവർക്ക്. അപ്പോൾ തന്നെ കഴിഞ്ഞ ഇലക്ഷൻ വരെ ബ്രദർ ആയിരുന്നു ഈ കൺവൻഷൻ ആയപ്പോൾ ഒറ്റ രാത്രി കൊണ്ട് പാസ്റ്ററായി പൊട്ടിമുളച്ച ഇത്തരം മഹാനൊക്കെയാണ് കോപ്പർ ഫീൽഡ് മത്തായിയെ കൊണ്ട് വത്സനെ വെളുപ്പിക്കാൻ നടക്കുന്നത്.

വത്സൻ ഉദ്ദേശിച്ച ശത്രു മരണം ആണെന്ന് വരുത്താൻ ഉള്ള ഒരു പാഴ്ശ്രമം ആണിത്, എന്തെങ്കിലും പറഞ്ഞു പിടിച്ചു നില്കണ്ടേ.. എന്നിട്ടും അങ്ങോട്ട് ശരിയാകുന്നില്ല…

അതായത് വത്സന് രക്ഷാശാസ്ത്രം പോലും അറിയില്ല എന്ന് കൂലിപ്പട ഈ ഭാഗം കൊണ്ട് വ്യക്തമാക്കുന്നു. എടോ മണ്ടന്മാരെ, മരണം നീങ്ങിപ്പോകുന്നത് കർത്തൃമേശ എടുക്കുമ്പോൾ അല്ല. അത് നിങ്ങൾ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കുമ്പോൾ ആണ്. ആ വിശ്വാസത്തിന്റെ അനുസരണവും സാക്ഷ്യവും ആയി വിശ്വാസസ്നാനം സ്വീകരിക്കുമ്പോൾ നീ ഉറപ്പു പ്രാപിച്ചു കഴിഞ്ഞു.

ഇനിയുള്ളത് ക്രിസ്തുവിൽ ദിനം തോറും ഉള്ള ജീവിതം ആണ്. ആ ജീവിതത്തിൽ എന്നും നടത്തുന്ന ഒന്നല്ല കർത്തൃമേശ. ക്രിസ്തീയ ജീവിതത്തിന്റെ മൂല്യം പോലും ഗ്രഹിക്കാതെ സഭയിൽ പാനൽ ഗുണ്ടായിസം കൊണ്ട് സഭയെ ഭിന്നിപ്പിക്കുന്ന തെരുവ് ഗുണ്ടകൾ ശിശുസ്നാനം കൊണ്ട് ഊടാടി നടക്കുന്ന ചെമ്പുകണ്ടത്തിലിന്റെ തട്ടിപ്പ് വ്യാഖ്യാനം എടുത്തു കൊണ്ട് വന്നാൽ ജനറൽ പ്രസിഡന്റിന്റെ ദുർവ്യാഖ്യാനവും വിവേക ശത്രു സംഹാര മേശയെയും ന്യായീകരിച്ചു വെളുപ്പിക്കാൻ ആവുമോ.? പിന്നെ വത്സന്റെ ഒടുക്കത്തെ ശത്രു മരണം അല്ല എന്നതാണ് കുമ്പനാട് കൺവൻഷൻ കഴിഞ്ഞു ഐപിസി യിൽ നടന്ന സംഭവങ്ങൾ തെളിയിക്കുന്നത്..

അദ്ധേഹത്തിന്റെ കസേരക്ക് ഇളക്കം ഉണ്ടാക്കാൻ സാധ്യതയുള്ള ഐപിസി നേതാക്കളും വത്സന്റെ വ്യാജങ്ങൾക്ക് കൂട്ട് നിൽക്കാത്തവരും ആണ് എന്നും എക്കാലത്തും വത്സന്റെ ശത്രു. അത് കൊണ്ടാണ്, വത്സൻ തന്റെ പാനൽ ഗുണ്ടയെ സംരക്ഷിക്കാൻ തിരുവനന്തപുരം ഐപിസി സെന്റർ, ഐപിസി bylaw അനുസരിച്ചു തിരഞ്ഞെടുത്ത ഭരണസമിതി പിരിച്ചു വിടണം എന്നും ഇല്ലെങ്കിൽ താങ്കൾക്ക് എതിരെ നടപടി എടുക്കും എന്നും ദാനിയേൽ കൊന്നനിൽക്കുന്നതിലിനു ഭീഷണി കത്ത് അയച്ചത്.

7 ദിവസം കൊണ്ട് നിലവിലുള്ള സെന്റർ കമ്മറ്റി പിരിച്ചു വിട്ടില്ലെങ്കിൽ വത്സന്റെ സംഹാര കത്ത് സസ്‌പെൻഷൻ ആയോ ഡിസ്മിസ്സ് ആയോ ദാനിയേൽ കൊന്നനിൽക്കുന്നതിലിനു കിട്ടും. ചുരുക്കത്തിൽ ന്യായീകരണ കത്തിൽ വത്സൻ ഉദ്ദേശിച്ചത് എന്ന് പറയുന്ന ബാധ അയാൾ തന്നെ ആകുന്നു എന്ന് അവർ തന്നെ കൺവൻഷൻ കഴിഞ്ഞു 48 മണിക്കൂറിൽ തെളിയിച്ചിരിക്കുകയാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.