എസ്‌എസ്‌എല്‍സി‍ വിജയ ശതമാനം 99.70%; ഫലം പ്രഖ്യാപിച്ച്‌ മന്ത്രി വി. ശിവന്‍ക്കുട്ടി

എസ്‌എസ്‌എല്‍സി‍ വിജയ ശതമാനം 99.70%; ഫലം പ്രഖ്യാപിച്ച്‌ മന്ത്രി വി. ശിവന്‍ക്കുട്ടി
May 19 18:56 2023 Print This Article

തിരുവനന്തപുരം:എസ്‌എസ്‌എല്‍സി പരീക്ഷഫലം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ക്കുട്ടി പ്രഖ്യാപിച്ചു.

4,17,864 പേരാണ് പരീക്ഷ ജയിച്ചത്. അതായത് 99.70% ആണ് ഈ വര്‍ഷത്തെ വിജയ ശതമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെതിനെക്കാള്‍ 0.15% വര്‍ധനവാണ്.

4,19,363 പേരാണ് ഈ വര്‍ഷം ആകെ പരീക്ഷ എഴുതിയത്. 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 െ്രെപവറ്റ് വിദ്യാര്‍ത്ഥികളുമാണ് ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്.

68,604 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. കണ്ണൂരാണ് (99.94%) ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമുളള ജില്ല. അതേസമയം വയനാടാണ് (98.41%) ഏറ്റവും കുറഞ്ഞ വിജയ ശതമാനമുള്ള ജില്ല. പാലയും മുവാറ്റുപുഴയുമാണ് 100% വിജയ ശതമാനം നേടിയ വിദ്യാഭ്യാസ ജില്ല. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്ബുകളിലായി 9664 അദ്ധ്യപകരാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. 14 ദിവസം കൊണ്ടാണ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.