അമ്മയുടെ ഇമണി ബല്യ മക്കളോട് ഒരു ചോദ്യം.

അമ്മയുടെ ഇമണി ബല്യ മക്കളോട് ഒരു ചോദ്യം.
October 14 07:50 2020 Print This Article

തുറന്ന ചോദ്യം കേരളത്തിലെ അറിയപ്പെടുന്ന രണ്ട് നപുംസകങ്ങളോട് ആണ്… അതെ മമ്മൂട്ടിയും മോഹൻലാലും തന്നെ…..!

നിങ്ങൾ എന്താണ് ഇത്രയുംനാളും കേരളത്തിനുവേണ്ടി ചെയ്തത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു….? ബയോമെട്രിക് ലോക്കറുകളുടെയോ, പാത്തു വെച്ച ആനക്കൊമ്പുകളുടെയോ, കുമിഞ്ഞുകൂടിയ ടാക്‌സ് കൊടുക്കാത്ത അനധികൃത സമ്പാദ്യങ്ങൾ ബിനാമിയായി അവിടെയുമിവിടെയും ഇൻവെസ്റ്റ്മെൻറ് ചെയ്തതിന്റെയോ കണക്കുകൾ അല്ല ചോദിച്ചത്…

കഴിവുള്ളവന്റെ കലാസൃഷ്ടിയിൽ അതിലേറെ കഴിവുള്ള സംവിധായകൻ അങ്ങോട്ടും ഇങ്ങോട്ടും ചാടുവാനും ആടുവാനും പറഞ്ഞപ്പോൾ ആടിയ ആട്ടത്തിന്, ദരിദ്ര നാരായണന്മാരുടെ മിച്ചം പിടിച്ച പണത്തിൽ കൂട്ടി വച്ചുണ്ടാക്കിയ സ്വത്തിന്റ് കണക്കല്ല…. വല്ലവനെയും സ്വാധീനിച്ചും പണം കൊടുത്തും വാങ്ങിയ എടുത്ത പത്മഭൂഷനും ഭാരതരത്നയുടേയും കണക്കുകൾ അല്ല…. അഭ്രപാളികളിൽ ഇടിച്ചു തകർത്ത വില്ലന്മാരുടെ കണക്കുകൾ അല്ല…..

ആണായി പിറന്ന ഒരു മലയാളിയുടെ ആത്മാഭിമാനം പണയം വെക്കാത്ത ഒരു മാന്യതയുടെ, പൗരുഷത്തിൻറെ, ഒരു മകൻറെ, ഭർത്താവിൻറെ, അപ്പൻറെ ധാർമികത ഉൾക്കൊള്ളുന്ന ഒരു നിലപാട്….??? അത്രയെങ്കിലും ഈ ഭൂമിമലയാളം നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു……!

മാന്യതയോടെ അധ്വാനിച്ച് ജീവിക്കുന്ന ധാർമിക ബോധമുള്ള മലയാളിയുടെ മുന്നിൽ നിവർന്ന് നിൽക്കുവാനുള്ള കരളു ഉറപ്പില്ലാത്ത നിങ്ങൾ പൾസർ സുനിയെക്കാളും ഒട്ടും മെച്ചമല്ല എന്ന് പറയുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. അമ്മ എന്നാൽ ഞങ്ങൾക്ക് പത്തുമാസം തൻറെ വയറ്റിൽ ഇട്ട് ചോരയും നീരും ഊറ്റി തന്ന്, നൊന്തു പ്രസവിച്ചു, അമ്മിഞ്ഞ പാലൂട്ടി വളർത്തി, താഴെ വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്നുപറഞ്ഞ് മാറോടു ചേർത്തു പിടിച്ച് വളർത്തിയെടുത്ത സഹനത്തിൻറെ, മാതൃത്വത്തിന്റെ ഭൂമിമലയാളത്തിൽ വച്ച് ഏറ്റവും മനോഹരമായ വാക്കാണ് അമ്മ എന്നത്.

ആ ഒരു മനോഹരമായ പേരെടുത്ത്, പെങ്ങളെ ബലാൽസംഗം ചെയ്തത് റെക്കോർഡ് ആക്കി കൊണ്ടുതരുവാൻ കൊട്ടേഷൻ കൊടുക്കുന്ന ഏഭ്യന്മാർ നയിക്കുന്ന സംഘടനയല്ല….!!അതിൽ ഞെളിഞ്ഞിരുന്ന് പ്രധാന മെമ്പറായി ഊറ്റംകൊള്ളുന്ന സംഘടനയല്ല ഞങ്ങൾക്ക് അമ്മ എന്നത്…..

വെറും ചെപ്പടിവിദ്യയും തരികിട മിമിക്രിയും ആയി നടന്നവൻ അതിസുന്ദരിയും അവിശ്വസനീയമാംവിധം അഭിനയ ചാതുര്യവും ഉള്ള ഒരു പെൺകുട്ടിയെ വളച്ചെടുത്തു മലയാളക്കരയിലെ ഏറ്റവും മാന്യമായി ജീവിക്കുവാൻ സാഹചര്യമുണ്ടായിട്ടും വേലിക്കരികിൽ നിന്ന് കണ്ണു കാണിച്ച മറ്റൊരുവൾക്ക് വേണ്ടി സ്വന്തം ജീവിതം കുളമാക്കി, വിദേശയാത്രകളിൽ പോലും കൂടെ കിടക്കണം എന്ന് നിർബന്ധം പിടിച്ച ഒരു ആഭാസൻറെ ജീവിതം കണ്ടിട്ട്, കൂട്ടുകാരിയോട് ഈ ചുറ്റിക്കളിയെപറ്റി പറഞ്ഞത് ഏറ്റവും വലിയ കൊടിയ പാപമായി.

കേരളം കണ്ട ഏറ്റവും വൃത്തികെട്ട മനുഷ്യമൃഗത്തിന് വേണ്ടി തല മണ്ണിൽ പൂഴ്ത്തി ഒട്ടകപ്പക്ഷി പോലെ നിൽക്കുന്ന നിങ്ങൾക്ക് നാണമില്ലേ…? അതെ, ആക്രമിക്കപ്പെട്ട പെൺകുട്ടി മലയാളത്തിലെ മാന്യതയുള്ള അമ്മയേയും പെങ്ങന്മാരും തിരിച്ചറിയാൻ കഴിയുന്ന സാംസ്കാരിക സഭ്യത ഉള്ള ഏതു മലയാളിയുടെയും പിറക്കാതെ പോയ പെങ്ങളാണ്. അതേ അവൾ എൻറെ കുഞ്ഞനിയത്തി ആണ്….! ഈ കുഞ്ഞ് അനിയത്തിക്ക് ഏറ്റ സങ്കടം മലയാളിയുടെ സംസ്കാരത്തിൻറെ മുഖത്തടിച്ച പ്രഹരമാണ്.

അതെ മിസ്റ്റർ മമ്മൂട്ടി, മിസ്റ്റർ ലാൽ… ഇത് പച്ചയായ ജീവിതമാണ് ക്യാമറയുടെ മുൻപിൽ ഫേഷ്യലും ചെയ്തു ബാക്കിയുള്ളതെല്ലാം ഡൈ ചെയ്തിട്ടു കളിക്കുന്ന നാടകമല്ല. ആണായി പിറന്നവൻ, അന്തസ്സുള്ള തന്തയ്ക്കു പിറന്നവൻ, തിന്മ കണ്ടാൽ തിന്മയാണെന്ന് പറയുവാനുള്ള ആർജ്ജവം ഇല്ലാതെ പോകുന്നത് എങ്ങനെ….?? നിങ്ങൾ ഉണ്ടാക്കിയ പണത്തിൻറെ മഞ്ഞളിപ്പ് ഇത്രയും ഹീനമായ ഒരു കുറ്റകൃത്യം ചെയ്ത അലവലാതികളെ തള്ളി പറയുവാൻ നിങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ല എങ്കിൽ വീട്ടിൽ പോയി അമ്മയോടും മക്കളോടും ഭാര്യയോടും ചോദിക്കണം ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന്.

നിങ്ങളെ ഓർത്ത് ഈ മലയാളക്കര ലജ്ജിക്കുന്നു. നിങ്ങളെപ്പോലെയുള്ള രണ്ടും കെട്ട സിനിമ നടന്മാരെയും രാഷ്ട്രീയക്കാരെയും പൊക്കിക്കൊണ്ടു നടന്നു മലയാളികൾ മടുത്തു. മലയാളികളെ പൊട്ടൻ കളിപ്പിച്ചു എങ്ങനെയും പണം ഉണ്ടാക്കി, ഏത് ആഭാസത്തരങ്ങൾക്കും കൂട്ടുനിന്നു, മാന്യതയുടെ മുഖാവരണവും ചാർത്തി മാന്യതയുള്ള മലയാളിയുടെ മനസ്സിൻറെ കവലകളിൽ നിരങ്ങാതിരിക്കുക. നിങ്ങൾ വെറും ശുംഭൻമാരും, സ്വാർത്ഥന്മാരും ജീർണിച്ച മാനസികാവസ്ഥയുള്ളവരുമെന്ന് ഞങ്ങൾ കണ്ട്‌ അറിഞ്ഞിരിക്കുന്നു.

‘ഇടവേള വാബു’ എന്ന ഒരു പരനാറി യുടെ ഇൻറർവ്യൂ കണ്ടു. ഇവനെ പോലെയുള്ള ഇരപ്പാളികൾ സെക്രട്ടറി ആയിരിക്കുന്ന അമ്മയെ താങ്ങിപ്പിടിച്ച് നടക്കുന്ന മക്കളുടെ സദാചാരബോധമനസ്സിനെ മലയാളികൾക്ക് കൂടുതൽ വിശകലനം ചെയ്യേണ്ട അവസ്ഥ ഉണ്ടെന്നു തോന്നുന്നില്ല…..! ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം….

അതെ നാണംകെട്ടവർക്ക്‌ വേണ്ടാത്ത ഇടത്തു അല് കിളിച്ചാൽ അത് തണൽ തന്നെയാണ്. ഭൂമിമലയാളം ആ തണലിൽ നിന്ന് മാറി നിന്ന് അല്പം വെയിൽ കൊണ്ടാലും സാരമില്ല…. അതെ അതാണ് ധീരന്മാർക്കും മാന്യത ഉള്ളവർക്കും പറഞ്ഞിരിക്കുന്നത്…!

അതെ മിസ്റ്റർ “സോ കോൾഡ് മെഗാസ്റ്റാർസ്” രണ്ടും കെട്ട വരായി ജിവിക്കാതിരിക്കുക. നിങ്ങളെപ്പോലെ……!

-ബ്ലെസ്സൻജി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.