2016 പി വൈ പി എ യുവജന സ്റ്റേറ്റ് ക്യാന്പിൽ വൻ സാന്പത്തിക അഴിമതി

2016  പി വൈ പി എ യുവജന സ്റ്റേറ്റ് ക്യാന്പിൽ വൻ സാന്പത്തിക അഴിമതി
April 21 16:01 2017 Print This Article

2016 പി വൈ പി എ യുവജന സ്റ്റേറ്റ് ക്യാന്പ് മുഖേന ചിലർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായതായി വാർത്തകൾ. ഇകഴിഞ്ഞ സ്റ്റേറ്റ് ക്യാന്പ് അവസാനിച്ചത് തീരാ കടത്തിലോ ? ക്യന്പിനെന്നു പറഞ്ഞു ഇരുപത്തഞ്ചു ലക്ഷത്തിനു മുകളിൽ പിരിവു എടുത്തു സ്റ്റേറ്റ് യുവജന സംഘടന, എന്നാൽ ക്യാന്പിനു പന്തൽ, ലൈറ്റ്, സൗണ്ട് …. കൊട്ടേഷൻ എടുത്തവരുടെയും, പലചരക്കുകടക്കാർ, അതിഥികൾ താമസിച്ചിരുന്ന ഹോട്ടലുകളുടെ ബിൽ എന്നുതുടങ്ങി പലവിധ ചുമതലകൾ ഏറ്റെടുത്തവർ ഒക്കെ തട്ടിപ്പിനിരയായതായി പറയുന്നു. മാത്രമല്ല വരവ് ചെലവ് കണക്കുകൾ നെടുവേലിയുടെ മോൻ ഇതുവരെ സറ്റേറ്റ് യുവജനപ്രസ്ഥാനത്തിനു കൈമാറിയിട്ടില്ല.

എന്തുകൊണ്ട് എന്ന് യുവജങ്ങൾ തന്നെ ചോദിച്ചു തുടങ്ങി. അപ്പന്റെ മകനെ ഒട്ടുമിക്ക ആൾക്കാർക്കും ഭയമാണ് എന്നാണ് പറച്ചിൽ. എന്തായാലും യുവജന പ്രസ്ഥാനത്തിലെ കള്ളക്കളികൾക്കു ചുക്കാൻ പിടിക്കുന്നവരിൽ പ്രമുഖനായ ഒരാളാണ് നെടുവേലിയുയുടെ ഒരേയൊരു (പുത്രൻ )എന്ന് അനുഭവസ്ഥർ പറയുന്നു. കടം കൊടുക്കാനുള്ളവർ വിളിച്ചാൽ ഇദ്ദേഹം ഫോൺ എടുക്കില്ല. ഇപ്പോൾ യുവജന പ്രസ്ഥാനം കടത്തിലാണോ? അല്ലെങ്കിൽ എന്തുകൊണ്ട് കൊടുക്കാനുള്ളവരുടെ കാശു കൊടുത്തു തീർക്കുന്നില്ല? പ്രസ്ഥാനത്തിനു ഈ ബാധ്യത വരുത്തിവച്ചത് ആര്? അതിലും മുഖ്യ പങ്കു ഈ അപ്പന്റെ പുന്നാര പുത്രന്, എന്നാണ് ഇയാളോട് സഹകരിച്ചവരുടെ അഭിപ്രായം.

ക്യാന്പിനോടനുബന്ധിച്ചു നടന്ന പന്തൽ ക്രമീകരണക്കാരുടെ വലിയ ബാധ്യത എന്തുകൊണ്ട് തീർക്കാതെ ഒഴിഞ്ഞുമാറുന്നു യുവജനപ്രസ്ഥാനത്തിന്റെ പതിനാറു ലക്ഷത്തിനു ഏറ്റെടുത്ത കൊച്ചിക്കാരൻ കോൺട്രാക്ടർക്കു ഇതുവരെയും പന്തലും സജ്ജീകരണങ്ങളും ചെയ്തതിന്റെ കാശു കൊടുത്തു തീർത്തിട്ടില്ല?? ലക്ഷങ്ങൾ യുവജനപ്രസ്ഥനത്തിന്റെ പേരിൽ നിന്നും പിരിച്ചതായിട്ടാണ് കുന്പനാട്ടുള്ളവർ പറയുന്നത്. സ്റ്റേറ്റ് ക്യാന്പ് നടത്തിയ കോട്ടയം സെമിനാരിയുൾപ്പെടെ കൊടുക്കാനുള്ളവരുടെ കണക്കുകൾ ഏറെയാണ് എന്ന് അഭ്യുഹങ്ങൾ. എന്തായാലും പന്തൽ നിർമ്മാതാവിന് പതിനാറുലക്ഷത്തിനു കരാർ കൊടുത്തു. ( ജർമ്മൻ ടെക്നോളജി പന്തൽ, സെമിനാരി മുഴുവൻ ലൈറ്റിങ്, എല്ലാറ്റിനും ജനറേറ്റർ, സ്റേജ്, ചെയർ, മറ്റു സ്റേറ്റിൽ നിന്നും ഇറക്കിയ സൗണ്ട് സിസ്റ്റം, മൂന്നു ദിവസത്തേക്ക് 6 ടോയ്ലറ്റ് ) പാവം പിടിച്ചവന്റെ കഞ്ഞിയിൽ പാറ്റ ഇട്ടു ( 3.5 ലക്ഷത്തിന്റേയും 4 ലക്ഷത്തിന്റേയും ) രണ്ടു വണ്ടി ചെക്ക് കൊടുത്തതും തള്ളിപ്പോയി ( ഡിപ്പോസിറ്റ് ചെയ്തപ്പോൾ ബൗൺസ് ആയി ). ഒടുവിൽ യുവജനക്കാരുടെ പ്രിയങ്കരൻ ആയ ഇപ്പോളത്തെ പ്രമുഖ അലറി വിളിക്കുന്ന പെന്തകൊസ്തു ഐ പി എസ് ഉദോഗസ്ഥന്റെ ഈയിടക്ക് പത്രത്തിൽ നിറഞ്ഞു നിന്ന അദ്ദേഹം ഊത്തന്മാരുടെ വക്കാലത്തുമായി കരാർ ഏറ്റവരുമായി സംസാരിച്ചു കരാറിൽ നിന്നും ഇളവ് ചെയ്തു കൊടുത്തു. അങ്ങനെ 16 ലക്ഷം 13.5 ലക്ഷം ആക്കി. ജോലിചെയ്ത ആൾക്ക് കൂലികൊടുക്കാത്തതുകൊണ്ടു അദ്ദേഹം യുവജന നേതാവിനെയും നെടുവേലിമോനെയും വിളിച്ചു മടുത്തു. അതേത്തുടർന്ന് അദ്ദേഹം യുവജന പ്രസ്ഥാനത്തിനും സഭക്കും ഒരിക്കൽ കൂടി സമൂഹത്തിനു മുന്നിൽ ചോദ്യ ചിഹ്നമായി മാറി ?

ഇക്കഴിഞ്ഞ വർഷം ഇവർ നടത്തിയതായ ക്യാന്പിലെ ദൃശ്യങ്ങൾ ആർഭാടത്തിന്റെയും, കുത്തഴിഞ്ഞ സംസ്കാരത്തിന്റെയും മാത്രമായിരുന്നില്ല സാമ്പത്തിക തട്ടിപ്പുകളുടെയും കഥകൾ കൂടി ആയിരുന്നു. ഇതേത്തുടർന്നുള്ള സംഭവങ്ങളും പെന്തക്കോസ്തു യുവജനങ്ങള്‍ക്ക്‌ മാത്രമല്ല ലോകമലയാളികള്‍ മൊത്തം അന്തിച്ചു പോകുന്ന ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചു ഖ്യാതി നേടിയവരായി ഇക്കൂട്ടർ പലരുടെയും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നത്. നല്ല ഓര്‍മ്മകളുടെ സ്വാധീനത അല്ല, മറിച്ചു കേസും, കോടതിയും വണ്ടി ചെക്കും തുടങ്ങി പലതിലും പ്രാവിണ്യം ഉള്ളവരുടെ നേതൃത്വം ആയിരുന്നു ശ്രദ്ധേയം ആയതു. ഇവരുടെ ക്യാംന്പിലെ പാട്ടും കൂത്തും പെന്തക്കോസ്തു സമൂഹത്തിനു നാണക്കേട് ഉണ്ടാക്കിയതിനു പുറമെയാണ് ഈ സാമ്പത്തിക വെട്ടിപ്പും പുറത്താകുന്നതെന്നു അറിയണം. തട്ടിപ്പുകൾക്ക് ഇരയായവർ തന്നെ പടയാളിയോട് അറിയിച്ചിട്ടുണ്ട് യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡണ്ട് ഇപ്പോൾ കുവൈറ്റിൽ ഓടി നടന്നു പിരിച്ചു ബാധ്യത തീർക്കാനുള്ള ശ്രമത്തിലാണോ എന്ന് പറയാതെ പറയുന്നു. കുന്പനാട് ആകെ പെന്തക്കോസ്തു സമൂഹത്തിനു നാണക്കേട് വരുത്തിവെക്കാതെ നെടുവേലി മോൻ എത്രയും പെട്ടന്ന് കാര്യങ്ങൾക്കു തീരുമാനം ആക്കും എന്ന പ്രതീക്ഷയിലാണ്.

യുവജങ്ങളിലെ ഒരുപക്ഷം കയ്ചിട്ടു ഇറക്കാൻ വയ്യാത്ത ഗതിയിലാണ്. ഇദ്ദേഹത്തെകൊണ്ട് യുവജന പ്രസ്ഥാനം ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന അറിവ്.

എന്തായാലും കൂടുതൽ വിവരണങ്ങളുമായി പടയാളി ഉടൻ വരും…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.