കോവിഡ് കാലത്ത് ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം

കോവിഡ് കാലത്ത് ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം
May 20 15:51 2020 Print This Article

കോവിഡ് കാലം നമ്മളില്‍ വരുത്തിയ ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ് മറ്റുള്ളവരെ അവരുടെ ബുദ്ധിമുട്ടില്‍ സഹായിക്കാനുള്ള മനസു. ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റര്‍ എക്കാലവും മാതൃകയാണ് പ്രളയം വന്നാലും വേനല്‍ വന്നാലും അവരുടെ മനസാക്ഷിയുടെ പുസ്തകത്തില്‍ മറ്റുള്ളവര്‍ക്കും ഒരു സ്ഥാനം ഉണ്ടാകും. ഇപ്പോളും അവര്‍ അത് തുടരുന്നു. ഏറ്റവും ഒടിവിലായി നമ്മള്‍ക്ക് കാണാന്‍ കഴിയുന്ന അവരുടെ വിത്യസ്തമായ ചില പ്രവര്‍ത്തനങ്ങള്‍ വളരെ അഭിനന്ദനര്‍ഹം ആണ്.

എട്ട് ഘട്ടങ്ങളിലായി എട്ട് ലക്ഷത്തില്‍ പരം രൂപയുടെ സഹായ വിതരണം ഇത് വരെ ചെയ്തു
കൂടാതെ ഇന്ന് (19/05/2020) നല്‍കിയ അറിയിപ്പ് അനുസരിച്ചു UAE യില്‍ നിന്നും നാട്ടിലേക്ക് വരുവാന്‍ ടിക്കറ്റ് എടുക്കുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആലപ്പുഴ വെസ്റ്റ് സെന്ററിലെ അംഗങ്ങള്‍ക്ക് അതിനുള്ള ക്രമീകരണം ചെയ്യുന്നു.

ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ 73 സുവിശേഷ ശുശ്രുക്ഷകര്‍ക്ക് ആദ്യഘട്ടത്തില്‍ 850 വിലമതിക്കുന്ന ആവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍, കിറ്റുകള്‍ ലഭിക്കാത്ത ശുശ്രുക്ഷകര്‍ക്ക് 850 രൂപ വീതവും നല്‍കി. രണ്ടാം ഘട്ടത്തില്‍ 1000 രൂപ വീതവും, മൂന്നാം ഘട്ടത്തില്‍ 500 രൂപയുടെ ധനസഹായം സെന്ററിലെ 73 സുവിശേഷ ശുശ്രുക്ഷകര്‍ക്കും ഉള്‍പ്പടെ, 445 അര്‍ഹരായ വിശ്വാസി കുടുംബങ്ങള്‍ക്കുംനല്‍കി.

നാലാം ഘട്ടമായി ഐപിസി കേരളാ സ്റ്റേറ്റിന്റെ വകയായി (ആദ്യ ഘട്ടം 1000 രൂപ വീതം ലഭിച്ചു) 35 സഭാ ശുശ്രുക്ഷകര്‍ക്ക് 350 രൂപയുടെ പച്ചക്കറി കിറ്റ് വാങ്ങുവാനും ഒപ്പം ബാക്കി തുക സെന്ററില്‍ നിന്നും കണ്ടെത്തി ശേഷിക്കുന്ന 38 സുവിശേഷ ശുശ്രുക്ഷകര്‍ക്കും നല്‍കുവാന്‍ വേണ്ടുന്ന ക്രമീകരണം ചെയ്യുന്നു.

അഞ്ചാം ഘട്ടമായി 35 സഭകളിലെ വിശ്വാസികള്‍ക്ക് 4000 രൂപ വരെ വിലമതിക്കുന്ന പെണ്‍ ആട്ടിന്‍കുട്ടിയെ വാങ്ങി വളര്‍ത്തുവാന്‍ നല്‍കിവരുന്നു. ഇതിനായി അതത് സഭാ ശുശ്രുക്ഷകര്‍ & വിശ്വാസികളെ ചുമതല ഏല്‍പ്പിച്ചു അതിന്റെ വിതരണം നടന്നുവരുന്നു.

ആറാം ഘട്ടമായി സെന്ററിലെ 1000 പേര്‍ക്ക് മാസ്‌ക്കുകള്‍ (റീ യൂസബിള്‍) സൗജന്യമായി വിതരണം ചെയ്യുന്നു. ഏഴാം ഘട്ടമായി മുന്‍ വര്‍ഷങ്ങളില്‍ ചെയ്തു പോലെ ഡിസ്ട്രിക്റ്റ് പി വൈ പി എയുടെ ആഭിമുഖ്യത്തില്‍ രണ്ട് ലക്ഷം രൂപയുടെ സഹായം സെന്ററിലെ സ്റ്റാന്‍ഡേര്‍ഡ് അഞ്ച് മുതല്‍ പ്ലസ് 2 വരെ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെടുന്ന ഏകദേശം 180 ല്‍ പരം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായമായി വിതരണം ചെയ്യുന്നു.

എട്ടാം ഘട്ടമായി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സണ്‍ഡേ സ്‌കൂള്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെന്ററിലെ 5 പേര്‍ക്ക് തയ്യല്‍ മിഷന്‍ & ബുദ്ധിമുട്ട് അനുഭവിക്കുന്ന 40 ശുശ്രുക്ഷകര്‍ക്ക് പേര്‍ക്ക് 1000 വീതവും നല്‍കുവാന്‍ ക്രമീകരണം ചെയ്യുന്നു.

പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തീകമായ സഹായം ഐപിസി കേരളാ സ്റ്റേറ്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ഘട്ടമായി 47,250/ രൂപ നല്‍കി. ഒപ്പം സ്‌പോണ്‍സര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സി. ജോര്‍ജ് മാത്യു, പാസ്റ്റര്‍ സാം ജോര്‍ജ്, ബ്രദര്‍ ബിജു ഫുജൈറ, പാസ്റ്റര്‍ ഷാജി ഡാനിയേല്‍ USA, ബ്രദര്‍ ബോബി ഫിലിപ്പ്, റവ ജോണ്‍സണ്‍ സാമുവേല്‍, ബ്രദര്‍ എബ്രഹാം സാമുവേല്‍, പാസ്റ്റര്‍ റോയി വാകത്താനം, ബ്രദര്‍ ജെയിംസ് ഡാനിയേല്‍, ബ്രദര്‍ ഡിക്‌സണ്‍ ഏലയാസര്‍, സിസ്റ്റര്‍ ജെയിമി ഡാനിയേല്‍, ബ്രദര്‍ പി.എസ് ജോസഫ്, ബ്രദര്‍ സണ്ണി കൊച്ചു കുഞ്ഞ്, ബ്രദര്‍ മത്തായി ജോര്‍ജ്, ബ്രദര്‍ സാമുവേല്‍ കൊച്ചു കുഞ്ഞ്, സിസ്റ്റര്‍ ജോണ്‍സി വെസ്‌ലി, സിസ്റ്റര്‍ ലീലാമ്മ തോമസ് എന്നിവര്‍ നല്‍കിയ നന്മകള്‍ എടുത്തു പറയതക്കതായ കാര്യമാണ്.

തുടര്‍ന്നും ഈ സെന്റര്‍ ദൈവരാജ്യ വ്യാപ്തിക്കായി പ്രയോജനപ്പെടട്ടെ.  തങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന മറ്റു ശുസ്രൂഷകന്മാരെയും അവരുടെ കുടുംബത്തെയും കുഞ്ഞുങ്ങളെയും ഓര്‍
ക്കുവാനും സഹായിപ്പാനും ദൈവം സഹായിക്കട്ടെ.

ഇവരുടെ പ്രവര്‍ത്തനനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.