തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; കനത്ത കാറ്റ് വീശാന്‍ സാധ്യത

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; കനത്ത കാറ്റ് വീശാന്‍ സാധ്യത
November 30 13:50 2017 Print This Article

തിരുവനന്തപുരം:ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധമായി. കേരളതീരത്തിനടുത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടു. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്ത മഴയെതുടര്‍ന്ന് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

കാറ്റിലും മഴയത്തും പലയിടത്തും മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു ഇടുക്കിയില്‍ പലഭാഗത്തും ശക്തമായ കാറ്റും മഴയും തുടരുകയാണ്. കനത്ത മഴയെ തുടർന്നു ചില ട്രെയിനുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. ചിലത് റദ്ദാക്കി….

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്ക് 12 മണിമുതലാണ് അവധി പ്രഖ്യാപിച്ചത്.ശബരിമല തീര്‍ത്ഥാകര്‍ യാത്രയില്‍ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലയോര മേഖലയിലും തീരദേശ മേഖലയിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നതും ഒഴിവാക്കമെന്നും നിര്‍ദ്ദേശം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.