സ്‌നേഹിതൻ ബൈബിൾ ക്വിസ് ഡിസംബർ 1 വെള്ളിയാഴ്ച

സ്‌നേഹിതൻ ബൈബിൾ ക്വിസ് ഡിസംബർ 1 വെള്ളിയാഴ്ച
November 29 17:54 2017 Print This Article

കുവൈറ്റ് : കുവൈറ്റിലെ ക്രിസ്തീയ സഭാ /കൂട്ടായ്മകളെ അണി നിരത്തി സ്നേഹിതൻ വാർത്താ പത്രിക കുവൈറ്റ് ഒരുക്കുന്ന അഞ്ചാമത് മെഗാ ബൈബിൾ ക്വിസ് 2017 ഡിസംബർ 1 ന് ഉച്ചയ്ക്കു ഒരു മണി മുതൽ അബ്ബാസിയ ഫുൾ ഗോസ്പ്പൽ ഹാളിൽ (ബാലൻസിയ ബേക്കറിക്ക് സമീപം ) നടത്തപ്പെടുന്നു .

മൂന്നു വിഭാഗങ്ങളിലായി 100 ൽ പരം മത്സരാത്ഥികൾ പങ്കെടുക്കുന്നു . ലളിതവും വ്യത്യസ്തതയുമായ റൗണ്ടുകളിൽ എറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്ക് സ്നേഹിതൻ എവറോളിങ്‌ ട്രോഫി യും , ഓരോ വിഭാഗങ്ങളിലും വിജയികൾക്ക് സമ്മാനവും, പങ്കെടുക്കുന്ന എല്ലാവർക്കും സ്നേഹിതൻ സർട്ടിഫിക്കറ്റും നൽകുന്നു..!!

ഇടവേളകളിൽ കുവൈത്തിലെ അനുഗ്രഹീത ഗായകർ ഗാനങ്ങളാലപിക്കുന്നു. സമാപന സമ്മേളനത്തിൽ സ്നേഹിതൻ ഫേസ് ബുക്ക് ൽ നടത്തിവരുന്ന ഓൺലൈൻ ബൈബിൾ ക്വിസ് വിജയികൾക്ക് സമ്മാനദാനവും നിർവഹിക്കുന്നു . സ്നേഹിതൻ വാർത്താ പത്രിക കുവൈറ്റ് ഒരുക്കുന്ന ( അഞ്ചാമത് മെഗാ ബൈബിൾ ക്വിസ് ) ഈ അനുഗൃഹീത ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ പ്രാർത്ഥനാപൂർവ്വം എല്ലാ സ്നേഹിതൻ അഭ്യുദയ കാംഷികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ : 00965 – 51013316

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.