കേരളത്തിനു നഷ്ടമായത് സാധാരണക്കാരന്റെ നേതാവിനെ

by Vadakkan | 29 November 2017 5:32 PM

കേരള രാഷ്ട്രീയത്തിലെ അങ്ങേയറ്റം മഹത് വ്യക്തിത്വത്തിനെയും കറപുരളാത്ത നേതാവിനെയാണ് ഇന്ന് കേരളത്തിന് നഷ്ടമായത്.

സ്ഥാനത്തെ ആദ്യ ഇഎംഎസ് മന്ത്രിസഭയില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്ന ചന്ദ്രശേഖരന്‍ നായര്‍ പിന്നീട് ആറു തവണ എം എല്‍ എയും മൂന്നു തവണ മന്ത്രിയുമായി. തന്റെ നേതൃപാടവും പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനവുമാണ് കാഴ്ചവെച്ചത്.

പൊതുമേഖല, മതനിരപേക്ഷത, ഇടതുപക്ഷ സാമൂഹികത തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വം ആയിരുന്നു ഇ. ചന്ദ്രശേഖരന്‍ പലതലങ്ങളിലും മാതൃകാവ്യക്തിത്വമായിരുന്നു അദ്ദേഹം എന്നത് വിസ്മരിക്കാൻ കഴിയില്ല. കശുവണ്ടി തൊഴിലാളികളുടെ ഓണക്കാലത്തെ ദുരിതാവസ്ത മനസിലാക്കിയതിനെ തുടര്‍ന്നാണ് 1980 ആദ്യമായി ഓണക്കാല ചന്തകള്‍ തുടങ്ങാന്‍ ചന്ദ്രശേഖരന്‍ നായരെ പ്രേരിപ്പച്ചതു പിന്നീട് സാധാരണക്കാരുടെ ആശ്രയമായ മാവേലി സ്റ്റോര്‍ എന്ന ആശയം വിജയകരമായി നടപ്പിലാക്കിയ ഭക്ഷ്യമന്ത്രി കൂടി ആയിരുന്നു.

സാധാരണക്കാര്‍ക്ക്കുറഞ്ഞ ചെലവില്‍ ഓണം ആഘോഷിക്കുകയായിരുന്നു ലക്ഷ്യം. ഇത് വിജയിച്ചതോടെ ഓണച്ചന്തകളെപ്പോലെ ഒരു സ്ഥിരം സംവിധാനം വേണമെന്ന ചിന്തയായിരുന്നു മാവേലി സ്റ്റോറിനുരൂപം കൊടുക്കുന്നത് …. വിവിധ മന്ത്രിസഭകളില്‍ വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി എന്ന നിലയില്‍ കേരളത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കി. മാവേലി സ്റ്റോറുകളുടെ രൂപീകരണത്തിലൂടെ പൊതുവിതരണരംഗം സാധാരണകാര്‍ക്കു പ്രയോജനപ്രദമായി മാറ്റിയെടുക്കുന്നതിന് മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

ഈശ്വരപിള്ളയുടെയും മീനാക്ഷിയുടെയും മൂത്ത മകനായി 1928 ഡിസംബർ 2ന് ഇ. ചന്ദ്രശേഖരൻനായർ ജനിച്ചു… കൊട്ടാരക്കര ഹൈസ്‌കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശേരി എസ്ബി കോളജിൽ ഇന്റർമീഡിയറ്റിനു ശേഷം 1946-48 കാലത്ത് അണ്ണാമല സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി കോണ്‍ഗ്രസില്‍ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. തെന്റെ കഴിവ് തെളിയിച്ച മറ്റൊരു മേഖലയായിരുന്നു ടൂറിസം വിദേശത്ത് പോകാതെ ടൂറിസം വളരുമെന്ന് തെളിയിച്ച മന്ത്രിയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.

1996 ല്‍ അധികാരമേറ്റ നായനാര്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പുകള്‍ക്ക് പുറമേ നിയമം, വിനോദ സഞ്ചാരം എന്നീ വകുപ്പുകള്‍ വഹിച്ചു.. ഇന്ത്യയുടെ ടൂറിസ്‌റ്റ് മാപ്പിൽ കേരളം വ്യക്തമായി അടയാളപ്പെട്ട കാലമായിരുന്നു അത്. ടൂറിസം മന്ത്രിയായിരുന്നപ്പോൾ ഒരിക്കൽപ്പോലും അദ്ദേഹം വിദേശപര്യടനം നടത്തിയിട്ടില്ല.. പ്രസിദ്ധ ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവനെക്കൊണ്ട് ഒരുക്കിയ കേരളത്തിന്റെ സവിശേഷതകൾ ചിത്രീകരിപ്പിച്ചതിൽ വിജയം കണ്ടെത്തി. പ്രധാനപ്പെട്ട വിദേശ മാസികകളുടെ ലേഖകരെ കേരളത്തിലേക്കു ക്ഷണിച്ചു. കേരളത്തിന്റെ വിനോദസഞ്ചാരസാധ്യതകളെ തുറന്നു കാട്ടുന്ന കേരള ടൂറിസം മാർട്ട് 2000–ത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ടതും അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെയും കാര്യശേഷിയുടേയും തെളിവായി കാണാവുന്ന ഉദാഹരണങ്ങൾ ആണ് .

ഇന്ത്യയിൽ മികച്ച ടൂറിസം പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്‌കാരം ഇക്കാലയളവിൽ കേരള ടൂറിസത്തിനു ലഭിക്കാനിടയായി .ഇന്ത്യയ്ക്ക് മാതൃകയാകുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയ മന്ത്രിയായിരുന്നു അദ്ദേഹം….

സിപിഐ നേതാവും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായരുടെ നിര്യാണം കേരളത്തിന്‍റെ പൊതു സാമൂഹ്യജീവിതത്തിനു കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പറയുകയുണ്ടായി .

Source URL: https://padayali.com/140-4/