മനുഷ്യനോടും ദൈവത്തോടും നേരും നെറിയും ഇല്ലാത്ത വ്യക്തിത്വം

മനുഷ്യനോടും ദൈവത്തോടും നേരും നെറിയും ഇല്ലാത്ത വ്യക്തിത്വം
November 19 18:44 2017 Print This Article

ആലപ്പുഴ കരവൂരിന് പടിഞ്ഞാറായി കാട്ടൂർ എന്ന സ്ഥലത്തുള്ള പാവപ്പെട്ട കുറച്ചുപേർ മാത്രം കൂടിവരുന്ന ഒരു ചെറിയ സഭയിലെ കൺവൻഷന് ആറുമാസം മുമ്പ് തോമസ്‌ ഫിലിപ്പ് ( IPC ജോയിന്റ് സെക്രട്ടറി ) ഡേറ്റ് കൊടുക്കുകയും, രണ്ടുമാസം മുൻപ് നോട്ടീസ് അച്ചടിക്കുന്ന സമയത്ത് സഭയിൽ നിന്നും നേരിട്ടു വിളിച്ചു ചോദിച്ചു ‘ പാസ്റ്റർ. ഞങ്ങൾ നോട്ടീസ് അച്ചടിക്കാൻ പോകുന്നു. പ്രോഗ്രാമിൽ എന്തെങ്കിലും മാറ്റം ഉണ്ടോ’ ഇല്ലാ എന്നറിയിച്ചതിനാൽ അവർ ഇദ്ദേഹത്തിന്റെ പേരും വെച്ചു നോട്ടീസ് അടിച്ചിറക്കി.

എന്നാൽ ഇദ്ദേഹം കുവൈറ്റിലും അതു കഴിഞ്ഞു അമേരിക്കയിലും വേദികളിൽ നിന്നും വേദികളിലേക്ക് ഓടിനടന്ന് ശൂ…. ശേഷം നടത്തുന്നത്‌ സോഷ്യൽ മീഡിയാ വഴി അറിഞ്ഞ ഈ സഭയിലെ ആൾക്കാർ വീണ്ടും കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. ഭാര്യ ഫോൺ എടുത്തു. അപ്പോഴാണ് സഭ അറിയുന്നത് പാസ്റ്റർ അമേരിക്കയിൽ ആണ്. ആറു മാസം മുൻപ് ഡേറ്റ് കൊടുത്ത മീറ്റിങ്ങിൽ പ്രസംഗിക്കാൻ വരില്ല എന്ന്.

ഇന്നലെ ആയിരുന്നു ഇദ്ദേഹം പ്രസംഗിക്കേണ്ടിയിരുന്നത് ( ഇതേ ഡേറ്റിൽ ഇദ്ദേഹം ഹൂസ്റ്റണിൽ നടന്ന സംയുക്ത മീറ്റിങ്ങിൽ പ്രസംഗിക്കുകയും ചെയ്തു ). ഇത് ഇയാളുടെ സ്ഥിരം തൊഴിൽ ആയതിനാൽ അത്ഭുതപ്പെടാൻ ഒന്നും ഇല്ല. ചെറിയ മീറ്റിങ്ങുകൾക്ക് ഡേറ്റ് കൊടുക്കും. അതേ ഡേറ്റിൽ വലിയ മീറ്റിങ്ങ് കിട്ടിയാൽ നേരത്തെ ഡേറ്റ് കൊടുത്തവരെ അറിയിക്കാതെ മുങ്ങും. പാവങ്ങളായ കുറച്ചു വിശ്വാസികളും, വലിയ സാമ്പത്തീക മെച്ചം ഉണ്ടാകാത്തതുകൊണ്ടും വരാൻ പറ്റില്ല എന്നുപോലും വിളിച്ചുപറയാനുള്ള മാന്യത കാട്ടാത്ത വ്യക്തിത്വം.

സഹ വിശ്വാസികളായ മനുഷ്യരോട് നെറിയും നേരും ഇല്ലാത്ത വ്യക്തി എങ്ങനെ ദൈവത്തോട് വിശ്വസ്തത പുലർത്തും… അല്ലങ്കിലും ഇയാൾ പണ്ടേ പണത്തിന്റെയും സ്ഥാനമാനത്തിന്റേയും പിന്നാലെ കുതിക്കുന്ന വ്യക്തിയാണെന്ന് സഭയുടെ ലക്ഷങ്ങൾ തട്ടിച്ചെടുത്ത സംഭവം ഉൾപ്പടെ ചരിത്രം പഠിച്ചാൽ അറിയാം ( അന്നു ഇദ്ദേഹത്തിനു വീണ മറുപേരാണ് ‘ ഗേഹസി’ ).

എന്തായാലും കൺവൻഷന് വരില്ല എന്ന് ഇദ്ദേഹം പ്രസംഗിക്കുന്നതിന്റെ 4 ദിവസം മുൻപാണ് സഭ അറിഞ്ഞതെങ്കിലും കരയുന്ന, പ്രാർത്ഥിക്കുന്ന ഒരു ചെറിയ കൂട്ടം മാത്രമുള്ള ഈ സഭ പ്രാർത്ഥിച്ചുകൊണ്ട് മറ്റൊരാളെ അന്വേഷിച്ചു നടന്ന സഭക്ക് ഇന്നലെ (18 / 11/ 2017 ) പ്രസംഗിക്കാൻ അധികം പേരും പ്രശസ്തിയും ഇല്ലാത്ത ഒരാളെ കിട്ടി. നന്നായി ദേശത്തോട് സുവിശേഷം പറഞ്ഞു. ഇന്നലത്തെ ആ മീറ്റിങ്ങിൽ ദേശത്തുനിന്നും 7 പേർ കർത്താവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ചു രക്ഷിക്കപ്പെട്ടു. മാത്രമല്ല, ആ സഭയുടെ അവസ്ഥ കണ്ട ആ ദൈവദാസൻ അങ്ങോട്ടു ഒന്നും വാങ്ങാതെ തന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു പണം ആ സഭക്ക് അങ്ങോട്ടു നൽകി തിരിച്ചു പോയി.

ദൈവം തള്ളിക്കളഞ്ഞ അവിശ്വസ്തന്മാർ നെറികേട് കാട്ടുമ്പോൾ ദൈവം വിശ്വസ്തന്മാരെ എഴുന്നേൽപ്പിച്ചു തന്റെ വേല ചെയ്യിപ്പിക്കുന്നു. സ്ഥാനമാനങ്ങൾക്കും സാമ്പത്തീക ഉന്നമനത്തിനും ഓടിനടക്കുന്ന ഇങ്ങനെയുള്ള വ്യാജന്മാരെ ദൈവജനം തിരിച്ചറിയുക…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.