യുഎഇയിൽ കനത്തമഴ. മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി

യുഎഇയിൽ കനത്തമഴ. മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
November 18 01:52 2017 Print This Article

യുഎഇയിലെ ഫുജൈറയില്‍ കനത്തമഴതുടരുകയാണ്. കനത്ത മഴയില്‍ നദ്ഹ വാദിയില്‍ ഒഴുക്കില്‍പ്പെട്ട മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി.എറണാകുളം പിറവം സ്വദേശി ആല്‍ബര്‍ട്ടിനെയാണ് കാണാതായത്. ആല്‍ബര്‍ട്ടിനൊപ്പം വാദിയില്‍ കുളിക്കാനെത്തിയ ഒന്‍പത് കുട്ടികള്‍ രക്ഷപെട്ടു.

അബുദാബി പൊലീസിന്‍റെ നേതൃത്വത്തില്‍ ഹെലികോപ്റ്ററില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ശക്തമായ മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. രാത്രിയില്‍ തണുത്ത കാറ്റുവീശി. ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. തണുപ്പുകാലത്തിനു മുന്നോടിയായി പൊടിക്കാറ്റും മഴയും പതിവാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.