ഷെറിന്റെ വളർത്തമ്മ സിനി മാത്യുവിനെ പോലീസ് അറസ്റ് ചെയ്തു.

ഷെറിന്റെ വളർത്തമ്മ സിനി മാത്യുവിനെ പോലീസ് അറസ്റ് ചെയ്തു.
November 17 10:52 2017 Print This Article

ഷെറിൻ മാത്യൂസിന്റെ വളർത്തുമാതാവ് സിനിമാത്യുവിനെ റിച്ചാർഡ്സൻ പോലീസ് അറസ്റ്റു ചെയ്തു. വളർത്തുമകൾ ഷെറിൻ മാത്യൂസ് മരിച്ച സംഭവത്തിൽ മലയാളി സിനി മാത്യൂസ് അറസ്റ്റിൽ. മൂന്ന് വയസുകാരിയെ വീട്ടിൽ തനിച്ചാക്കി ഭക്ഷണം കഴിക്കാൻ പുറത്ത് പോയതിനാണ് അറസ്റ്റ്.

ജാമ്യത്തിൽ ഇറങ്ങണമെങ്കിൽ ജാമ്യത്തുകയായ 250,000 അമേരിക്കൻ ഡോളർ കെട്ടിവെക്കേണം. അമേരിക്കയിലെ ടെക്സസില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ചസംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റിൽ. വളർത്തച്ഛൻ വെസ്‍ലി മാത്യൂസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റമാണ് സിനിയിൽ ചുമത്തിയിട്ടുള്ളത്. വെസ്‍‌ലി പറഞ്ഞതിൽനിന്ന് വ്യത്യസ്തമായ മൊഴിയാണ് സിനി നൽകിയത്.

സിനി കുട്ടിയെ ഉപേക്ഷിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. കുട്ടിയെ വീട്ടില്‍ ഒറ്റയ്ക്കാക്കി സിനിയും വെസ്‌ലിയും സ്വന്തം മകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വെള്ളിയാഴ്ച് രാത്രി പുറത്തുപോയതായി പൊലീസ് കണ്ടെത്തി. എന്നാല്‍ കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണു സിനി പൊലീസിന് മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും സിനി പറഞ്ഞിരുന്നു. ഒക്ടോബര്‍ ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്‍നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തി. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണു വെസ്‌ലി മൊഴി നൽകിയത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്.

പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നൽകി. ഷെറിന്റെ മൃതദേഹം കണ്ടെത്തിയശേഷമാണ് വെസ്‍‍ലി മൊഴി മാറ്റിയത്. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നെന്ന നിഗമനത്തിലാണു പൊലീസ്. രണ്ടു വര്‍ഷം മുന്‍പാണ് ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിക്കു കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.