കുട്ടികളുടെ അവകാശത്തെ സംരക്ഷിക്കുന്ന ദിനമാകട്ടെ ഈ ശിശുദിനം

by Vadakkan | 14 November 2017 4:11 PM

കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസംഗവും അവകാശബോധവും ഒക്കെ ഓടിയെത്തുന്ന ഈ ദിനം വെറും ആഘോഷങ്ങളില്‍ ഒതുക്കേണ്ട ഒന്നല്ല, എന്നതാണ് ആദ്യം നാം തിരിച്ചറിയാണ്ടിയത് മറിച്ച് കുട്ടികളെ ഒരുപാട് സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത നമ്മുടെ പ്രഥമ പ്രധാനമന്ത്രിയുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരേണ്ട ദിനമാണ്.

ശിശുദിനം ആഹ്ളാദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്. ഇന്നത്തെ കുട്ടികള്‍ നാളത്തെ നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാവി നിര്‍ണയിക്കുന്നവരാണ്. വലിയ സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനുള്ള വഴി തേടാനും ഈ ദിനം പ്രചോദനം ആകണം. .കുട്ടികൾക്കിടയിൽ പരസ്പരം കരുണയുടെയും പ്രതിബദ്ധതയുടെയും സ്നേഹാര്‍ദ്രമായ പുഞ്ചിരി കുട്ടികളിൽ വളരുന്നതിനൊപ്പം ഇതിലൂടെ ലഭിക്കുന്ന സംരക്ഷണം വ്യക്തിവികാസത്തിന് ശക്തിപകരും. എന്തിനെയും അതിജീവിക്കാന്‍ കഴിയുന്ന മനോബലം ബാല്യങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ ശിശുദിനത്തിന് ചരിത്രപരമായ സ്ഥാനമാണുള്ളത്. ന

മ്മുടെ കുട്ടികളുടെ അവകാശങ്ങളെ അതുപോലെ കുട്ടിയുടെ അഭിമാനത്തിന് മുറിവേൽക്കുന്ന വാക്കുകൾ പ്രയോഗിക്കുക, അപകീർത്തികരമായ അപരനാമങ്ങളോ വിശേഷണങ്ങളോ ചേർത്തു വിളിക്കുക തുടങ്ങിയവയെല്ലാം മാനസിക പീഡനത്തിന്റെ പരിധിയിൽ വരും. രക്ഷിതാക്കളുടെ തൊഴിൽ, കുടുംബപശ്ചാത്തലം, ജാതി തുടങ്ങിയവ സംബന്ധിച്ച കളിയാക്കലുകൾ, കുട്ടിയുടെ ശാരീരിക വൈകല്യങ്ങൾ എടുത്തു പറഞ്ഞുള്ള കളിയാക്കൽ തുടങ്ങിയവയെല്ലാം മാനസിക പീഡനമാണ്. ഇതൊക്കെ തിരിച്ചറിയാൻ കുട്ടികൾക്കും അധ്യാപകർക്കും സമൂഹത്തിനും കഴിയണം , ലൈംഗിക അതിക്രമത്തിൽ നിന്നുള്ള സംരക്ഷണവും കുട്ടികളുടെ നിയമപരമായ അവകാശം ആണ് എന്ന് വിസ്മരിക്കരുത്. ബാലവിവാഹത്തിനുള്ള ഒരുക്കം ശ്രദ്ധയിൽപ്പെട്ടാൽ ബാലവിവാഹ നിരോധന ഓഫിസറെ അക്കാര്യം അറിയിക്കണം. പൊലീസിന്റെയും സഹായം തേടാം എന്നതും മറക്കരുത് .

കേരളത്തിന് ചിലതു പറയാൻ ഉണ്ട് അതിക്രമങ്ങളും ചൂഷണങ്ങളും തടയാന്‍ കരുതല്‍നടപടികള്‍ ഊര്‍ജിതപ്പെടുത്തുകയാണ് നമ്മുടെ സംസ്ഥാനം. സംസ്ഥാന ശിശുക്ഷേമ സമിതി സമാരംഭിച്ച ടോള്‍ഫ്രീ നമ്പര്‍ സംവിധാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുംവേണ്ടി ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും ഇതിനകം കേരളത്തിന്കഴിഞ്ഞിട്ടുണ്ട്.

അപ്പോൾ തന്നെ മറുവശം എടുത്തു പറയാനുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനാസ്ഥയുടെ ഇരയായത് 78 കുഞ്ഞുങ്ങള്‍ ആയിരുന്നു അവർ ശ്വാസംകിട്ടാതെ പിടഞ്ഞ് മരിച്ചത് സമീപകാലത്താണ്. ആർഷ ഭാരത്തിന്റെ ഇടുങ്ങിയ മത-ജാതീയത നിറങ്ങള്‍ കലര്‍ത്തിയപ്പോള്‍ നമ്മുടെ പൈതൃകംതന്നെ നഷ്ടപ്പെടുകയായിരുന്നു. ലിഖിതവും അലിഖിതവുമായ നിയമങ്ങളും നിയമപരിരക്ഷയുള്ള കമീഷനുകളും നമ്മുടെ രാജ്യത്ത് ധാരാളമുണ്ടെങ്കിലും ഈ ക്രൂരത ചോദ്യം ചെയ്യാന്‍ ആരുമുണ്ടായില്ലല്ലോ എന്നത് നമ്മെ വേദനിപ്പിക്കുകയും ഒപ്പം ചിന്തി പ്പിക്കുകയും ചെയ്ത കാര്യമാണ്. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവും ബുദ്ധിപരവും സാമൂഹ്യവുമായ വികാസം ആരോഗ്യകരമായ രീതിയില്‍ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ രാജ്യത്ത് ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.

1986ലെ ബാലവേല നിരോധന നിയമം ഉണ്ട് എന്നതും സമൂഹം അറിഞ്ഞിരിക്കണമ് . പതിനാലു വയസ്സിൽ താഴെയുള്ള കുട്ടികൾ ഫാക്ടറികളിൽ ജോലി ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. 15നും 18നും ഇടയിലുള്ളവർ ഫാക്ടറികളിൽ ജോലിയെടുക്കുന്നതിനു കർശന നിബന്ധനകളും ഈ നിയമം ഏർപ്പെടുത്തിയിരിക്കുന്നു.

അതുകൊണ്ടു തന്നെ നാം അറിയണം, ഉത്സാഹിക്കണം ആറിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കു സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും നിയമപരമായ ബാധ്യതയാണിത് എന്നത് ഈ ദിനത്തിൽ വിസമരിച്ചു കൂടാ.

ഇത്തരം തിരിച്ചറിവിലേക്ക് വഴിതെളിക്കുന്ന, യഥാര്‍ഥ ശിശുദിനമാകണം നാം ആഘോഷിക്കേണ്ടത്. കുട്ടികളെ സ്നേഹിക്കുകയും അവരുടെ കളിത്തോഴനാകാന്‍ കൊതിക്കുകയും ചെയ്ത ചാച്ചാജിക്ക് കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങളുണ്ടായിരുന്നു.ആ സ്വപനം നമ്മൾ പൂർത്തീകരിക്കണം

Source URL: https://padayali.com/129-2/