ഇറാഖ്-ഇറാന്‍ അതിര്‍ത്തിയില്‍ വന്‍ ഭൂകമ്പം: 135 ലേറെ മരണം

ഇറാഖ്-ഇറാന്‍  അതിര്‍ത്തിയില്‍  വന്‍ ഭൂകമ്പം: 135 ലേറെ മരണം
November 13 11:24 2017 Print This Article

ഇറാഖില്‍ ആറു പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്ക് പരിക്കുണ്ട്. 860 പേര്‍ക്ക് പരുക്കേറ്റതായായാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചിട്ടുള്ളത്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചിലയിടത്ത് മണ്ണിടിച്ചില്‍ ഉണ്ടായി റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. പലയിടത്തും വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷന്‍ സംവിധാനവും തകര്‍ന്നിട്ടുണ്ട് എന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവരാന്‍ തടസമുണ്ട്. റെഡ് ക്രസന്റിന്റെ 30 സംഘങ്ങള്‍ ഭൂകമ്ബ ബാധിത പ്രദേശത്തു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ലെ സുലൈമാനിയ പ്രവിശ്യയില്‍ വീടുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നു ജനങ്ങള്‍ ഇറങ്ങിയോടുന്നതു കണ്ടതായി രാജ്യാന്ത വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തില്‍ മംഗഫ്, അഹമ്മദി, ഫിന്‍താസ് തുടങ്ങിയ ഭാഗങ്ങളിലാണ് ഭൂചലനം കാര്യമായി അനുഭവപ്പെട്ടത്. പലയിടത്തും കെട്ടിടങ്ങളിലെ ജനല്‍ ചില്ലകള്‍ തകര്‍ന്നു വീണു. ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടി. ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്ബനമുണ്ടായതായും റിപോര്‍ട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.