നമുക്കു പോരാട്ടം ഉള്ളതു കേസുകളോട്

നമുക്കു പോരാട്ടം ഉള്ളതു കേസുകളോട്
November 09 11:49 2017 Print This Article

നമുക്കു പോരാട്ടം ഉള്ളതു കേസുകളോട്. ഇന്ത്യാ പെന്തക്കോസ്തു സഭക്ക് കേസുകൾ പുത്തരിയല്ല. അധികാരത്തിനും, സ്ഥാനമാനത്തിനും തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും കോടതിയിലും കേസിലുമാണ് തീർപ്പുകല്പിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. മാത്രമല്ല വിശ്വാസികൾ സഭക്ക് കൊടുക്കുന്ന ധനവിനയോഗത്തിലെ പാളിച്ചകളും കേസുകളുടെ മേൽ കേസായി കിടക്കുകയാണ്.

വന്നു വന്നു കെട്ടിടവും, ഇലക്ട്രിസിറ്റിയും തുടങ്ങി മാലിന്യ നിർമ്മാർജ്ജനത്തിന്റെ പേരിൽ വരെ നാട്ടുകാർ സഭയെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുമ്പോൾ ഇതാ മറ്റൊരു അമിട്ട്… ഇന്ത്യാ പെന്തക്കോസ്തു സഭയിലെ ശുശ്രൂഷകരും നിയമനങ്ങളും ഒക്കെ പലപ്പോഴും വഴിവിട്ട രീതിയിലാണ് പോകുന്നത്.

ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്. അവരെയൊക്കെ ഒന്നല്ല എങ്കിൽ മറ്റൊരു വിധത്തിൽ ഭീഷണിപ്പെടുത്തിയും സ്ഥലംമാറ്റം കൊടുത്തും പേടിപ്പിക്കാറുണ്ട്. ഇതിനെക്കുറിച്ച് എഴുതുന്നവരെയും ഒന്നായി എതിർത്തു ഒറ്റപ്പെടുത്തുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഒരാൾ കൊടുത്ത സ്‌കീം പെറ്റിഷൻ അനുസ്സരിച്ചു ദീർഘനാളുകളായി ഒരേ സെന്ററിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർമാരുടെ എണ്ണം അധികമാണ്.

ചിലർ ആ സെന്ററുകൾ സ്വന്തം വീട്ടിലെ ഏതോ അവകാശ/ അധികാര പിന്തുടർച്ചയുടെ ഭാഗമായി കാണുന്നവരും ഉണ്ട്. ഇത്തരത്തിൽ കസേരയിൽ നിന്നും മാറാതെ ഇരുപതുവർഷത്തിനു മുകളിൽ ഒരേ ഇരിപ്പിടത്തിൽ ഇരിക്കുന്നവരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ഇത് ചൂണ്ടികാണിച്ചു ചിലർ കൊടുത്ത സ്‌കീം പെറ്റീഷൻ കണക്കിലെടുത്തു കോടതിയിൽ നിന്നും അറിയിപ്പ് കിട്ടിയതിനെത്തുടർന്ന് സാമ്പത്തിക അഴിമതിയും, അധികാര ദുരുപയോഗം ഒക്കെ കണക്കിലെടുത്തു കേസ് മുന്നോട്ടു പോയാൽ സഭക്ക് ശക്തമായ തിരിച്ചടി ഉണ്ടാകും എന്നുറപ്പായി.

ഇത് അറിഞ്ഞു വാലിനു തീപിടിച്ചപോലെ നെടുവേലി അടിയന്തര കൗൺസിൽ യോഗം വിളിക്കുകയും അധികാരത്തിൽ നിന്നും മാറാൻ ഇഷ്ടമില്ലാത്ത സെന്റർ പാസ്റ്റർമാരെ കക്ഷി ചേർത്ത് സഭ അടുത്ത കേസിനുപിന്നാലെ പോകാൻ തീരുമാനിച്ചു. കോടതി തീരുമാനം ശക്തമായാൽ കെ.സി.മാർ ഉൾപ്പെടെ നെടുവേലിക്കും പൂവില്ലാത്ത കായ്‌ക്കും ഒക്കെ ഇതു ബാധിക്കും. അതുകൊണ്ടു അവരെ എല്ലാവരെയും കക്ഷി ചേർത്ത് പ്രതിക്കെതിരെ നീങ്ങുകയാണ് ഐ പി സി സഭ. ഇത്രയും അധികാരമോഹം തലക്കു പിടിച്ച മറ്റൊരു മതസ്ഥരും ഈ ഭൂമിയുടെ മുകളിൽ ഉണ്ടന്ന് തോന്നുന്നില്ല. മൂന്നു വർഷത്തെ ഭരണം ആഗ്രഹിച്ചു കയറുന്നവർ മുപ്പതു ആയാലും ഇറങ്ങില്ല.

സെന്റർ പാസ്റ്റർമാർ ഇതിൽ പെട്ടാൽ എല്ലാവരെയും അത് ബാധിക്കും, മാത്രമല്ല എല്ലാ രീതിയിലും അത് ഐ പി സിയുടെ അടിത്തറ ഇളക്കുന്ന സംഭവമായി മാറും. ഇങ്ങനെ കേസിന്മേൽ കേസും, പ്രശ്നത്തിന്മേൽ പ്രശ്നവും ആയി ഇവർ നടക്കും. ദൈവരാജ്യ വ്യാപതിക്കായി ഇവർക്കു പ്രവർത്തിക്കാൻ സമയം ഇല്ലാ എന്നതാണ് സത്യം. നേതൃത്വം ഉൾപ്പടെ പലരേയും ഇത് ബാധിക്കുതുകൊണ്ടുതന്നെ എങ്ങനെയും പരിഹരിക്കാൻ ഓടിനടക്കുകയാണ് നെടുവേലിയും കൂട്ടരും… ഈ കേസിനും വിദേശികളായ മലയാളികൾ അയച്ചുകൊടുക്കുന്ന മിഷൻ ഫണ്ടിൽ കൈയ്യിട്ടുവാരേണം. മിഷൻ ഫീൽഡിലേക്ക് അയച്ചുകൊടുക്കുന്ന പണം വകമാറ്റി ചിലവഴിക്കുന്നു. ഇപ്പോൾ തന്നെ മിക്ക മിഷൻ ഫീൽഡും നാലുമാസം പെൻഡിങ്ങിൽ ആണ്.

അതുകൊണ്ടുതന്നെ ഐ പി സിക്ക് ഇപ്പോൾ പോരാട്ടം ഉള്ളതു സാത്താന്റെ ശക്തിയോടല്ല, കേസിനോടും കോടതിയോടും ഈ സത്യങ്ങൾ വിളിച്ചുപറയുന്നവരോടും ഇത് എഴുതി പുറത്തു വിടുന്നവരോടും അത്രേ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.