ഹെയ്തി ഭൂചലനം: മരണം 304 ആയി, പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു

ഹെയ്തി ഭൂചലനം: മരണം 304 ആയി, പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു
August 15 08:28 2021 Print This Article

പോര്‍ട്ട്-ഓ-പ്രിന്‍സ് : കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച ഉണ്ടായ ഭൂകമ്ബത്തില്‍ 304 പേര്‍ മരിച്ചു.  1800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. അമേരിക്ക അടിയന്തര വൈദ്യ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭൂകമ്ബത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളില്‍പ്പെട്ടവരെ സഹായിക്കാന്‍ ലഭ്യമായ എല്ലാ സര്‍ക്കാര്‍ വിഭവങ്ങളും സമാഹരിക്കുകയാണെന്ന് പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് 5.30ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായി. പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി രാജ്യത്ത് ഒരു മാസം അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു.

ശക്തമായ ഭുചലനത്തിന്റെ ആഘാതം അയല്‍രാജ്യങ്ങളിലും അനുഭവപ്പെട്ടു. 2010ല്‍ ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.