ഹെബ്രോൻപുരത്ത് പ്രാർത്ഥനാ ചേംബർ

ഹെബ്രോൻപുരത്ത് പ്രാർത്ഥനാ ചേംബർ
December 21 23:23 2016 Print This Article

 എത്ര തെറ്റി ഒഴുകിയാലും  നദി ഒടുവിൽ എത്തേണ്ടിയിടത്തു എത്തും. അതുപോലെയാണ് ഇപ്പോൾ ഐപിസിയും എത്തി നിൽക്കുന്നത്. പുത്തൻ പദ്ധതികളുമായി ഐപിസി  ഒടുവിൽ ആ പ്രാർത്ഥന നദിയിൽ എത്താൻ തീരുമാനിച്ചു. സഭ എല്ലാക്കാലവും അനേകം കഷ്ടതകളിൽ കൂടി പോയാലും പിന്നീട്  മടങ്ങി വന്ന സമൂഹം ദേശത്തിന്‍റെ നന്മകണ്ടു, അതിനു  തെളിവായി  എല്ലാ കാലങ്ങളിലും സഭ ശുദ്ധീകരിക്കപ്പെടുകയും ദേശം വിടുവിക്കപ്പെടുകയും ചെയുന്നത് സ്വാഭാവികം  ആണ്. അതിനായി പ്രാർത്ഥന പടയാളികൾ എഴുന്നേൽക്കുന്നതും നല്ല കാര്യം തന്നെ. അവരുടെ പ്രാർത്ഥനയുടെ ഫലം കാണുവാൻ തുടങ്ങി എന്ന് പറയാതിരിക്കാനും വയ്യ.അതിൽ എടുത്തുപറയുവാന്നതും,  പ്രത്യക്ഷത്തിൽ  കണ്ടതുമായ ഏറ്റവും വലിയ വ്യത്യാസം, അല്ലെങ്കിൽ മാറ്റം പുതിയ സ്റ്റേജ്, പ്രാത്ഥന കൂടാരം ഒക്കെയാണ്. അതു ചെയ്തത്  ‘ മൈക്കാട് സുധി ‘ യല്ല എന്നുള്ളതാണ്. അതിന്‍റെ ഫലമായി ആ പ്രാർത്ഥനഗോപുരവും, കൺവൻഷൻ സ്റ്റേജും വേഗത്തിൽ ഭംഗിയായി  പൂർത്തീകരിച്ചു.ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ച ഹെബ്രോനിലെ ജോയി ജോൺ എന്ന കോൺട്രാക്ടർക്കു അഭിനന്ദനങ്ങൾ. നല്ല കാര്യങ്ങൾ എന്നും അഭിനന്ദനാർഹം തന്നെ. അപ്പോൾ കഴിഞ്ഞ കാലങ്ങളിൽ ദൈവ മക്കൾ കൊടുത്ത കോടികൾ കൊണ്ട് തുലച്ചത് ആരാണന്ന് എല്ലാർക്കും ബോധ്യപ്പെട്ടുകാണുമല്ലോ…..(അത് മറ്റാരും അല്ലാ, പുറം വാതിലിൽ കൂടി ഐ. പി. സി ബൈലോയെ കാറ്റിൽ പറത്തി വയസ്സ്, സ്നാനപ്പെട്ട വർഷം, ഇവയെല്ലാം തിരുത്തി അകത്തു വന്ന മൈക്കാട് സുധി ) ഒഴിയാബാധപോലെ കൂടെ കൂടിയ മൈക്കാട് എല്ലാം നശിപ്പിച്ചു എന്നതുകൊണ്ടല്ലേ കോൺട്രാക്ടറെ മാറ്റി പിടിച്ചത്. ഐപിസിക്ക് ഇപ്പോളെങ്കിലും ഒരു ബോധം വന്നോ,പറയാൻ പറ്റില്ല നാട്ടുകാർ തല്ലും എന്ന് പേടിച്ചു മാറ്റിയതാണോ?. എന്തായാലും പുതിയ ബിൽഡിങ് കൺസ്ട്രക്ഷൻ ഗംഭീരമായിരിക്കുന്നു എന്ന് ചിത്രങ്ങൾ തെളിയിക്കുന്നു.നാളിതുവരെ തുടർന്നുവന്ന ഐ പിസിയുടെ ഉഡായിപ്പുകൾ അവസാനിപ്പിച്ചാൽ നിങ്ങളോടൊപ്പം ഐപിസി യെ സ്നേഹിക്കുന്നവർ കാണും മാറ്റങ്ങൾ എല്ലാവർക്കും അനിവാര്യം ആണ് എന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടതിൽ സന്തോഷിക്കുന്നു  …ഒപ്പം തുടർന്നും എല്ലാകാര്യങ്ങളിലും ഒരു മാറ്റം വരട്ടെ ..അത് മാത്രമല്ല അഴിമതി ആരോപിക്കപെട്ടവരുടെ ഒരു മനസാന്തരത്തിനും കൂടി ഈ പ്രാർത്ഥന ഗോപുരം ഇടയാകട്ടെ ..ഇതിന്‍റെ പ്രവത്തനം പ്രാത്ഥിച്ചു ആരംഭിച്ചപ്പോൾ രാഷ്ട്രീയക്കാരെ ഒഴിവാക്കിയതും കാഴ്ച്ചയിൽ എടുത്തു പറയേണ്ട ഒന്നു തന്നെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.