ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി

ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി
May 09 19:44 2020 Print This Article

കൊച്ചി: തിരുവനന്തപുരം സ്വദേശിയുടെ ഹൃദയം എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ചു. തുടര്‍ന്ന്​ ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. സര്‍ക്കാര്‍ വാടകക്കെടുത്ത . ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ആ​ദ്യ​ത്തെ ദൗ​ത്യ​മാ​ണി​ത്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്കമര‍ണം സംഭവിച്ച രോഗിയുടെ ഹൃദയം കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്ക് മാറ്റിവെക്കാനുള്ള ദൗത്യവുമായാണ് ഹെലികോപ്റ്റര്‍ പറന്നത്​. കോതമംഗലം സ്വദേശിക്കാണ്​ ഹൃദയം മാറ്റിവെക്കുക.

കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി തിരുവനന്തപുരത്തേക്ക് ഇന്ന് വെളുപ്പിന് തന്നെ പുറപ്പെട്ടിരുന്നു. ശസ്ത്രക്രിയക്ക്​ ശേഷം മസ്തിഷ്ക മരണം സംഭവിച്ച 50കാരിയുടെ ഹൃദയവുമായി നാലുമണിയോടെ കൊച്ചിയിലെത്തി.

കോവിഡ് രോഗഭീതിക്കിടയിലും പൊലീസിന് ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനായി വലിയ തുക കൈമാറിയ സംസ്ഥാന സര്‍ക്കാറിന്‍റെ നടപടി രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. മാവോവാദികളെ കണ്ടെത്തുന്നതിനും പ്രളയം പോലുള്ള അടിയന്തിര ഘട്ടങ്ങളിലും ഉപയോഗിക്കാനാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് കാരുണ്യപ്രവര്‍ത്തനത്തിനായി ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്.ഹെലികോപ്റ്ററിന്‍റെ സേവനം സൗജന്യമാണെന്നാണ് അറിയുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.