ഹനുമാന്‍ മുസല്‍മാനാണെന്ന് ബിജെപി നേതാവ്

ഹനുമാന്‍ മുസല്‍മാനാണെന്ന് ബിജെപി നേതാവ്
December 20 23:38 2018 Print This Article

ലക്‌നൗ: ഹനുമാന്‍ ദലിതനോ ആദിവാസിയോ അല്ലെന്നും മുസല്‍മാനാണെന്നും ബിജെപി നേതാവും ഉത്തര്‍പ്രദേശ് എംഎല്‍സിയുമായ ബുക്കല്‍ നവാബ്.

ഹനുമാന്‍ മുസ്‌ലിമാണെന്നാണ് എന്റെ വിശ്വാസം. മുസ്‌ലിംകളുടെ പല പേരുകളിലും ഹനുമാന്‍ എന്നതുമായി സാമ്യമുണ്ട്. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സീഷാന്‍, ഖുര്‍ബാന്‍ എന്നിവയെല്ലാം അതിനുദാഹരണങ്ങളാണ്. ഇത്തരം പേരുകള്‍ ഇസ് ലാമില്‍ മാത്രമാണുള്ളതെന്നും ബുക്കല്‍ നവാബ് പറഞ്ഞു.

ഇക്കഴിഞ്ഞ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ വനവാസിയാണെന്നു പ്രസ്താവിച്ചിരുന്നു. യോഗിയുടെ വിശേഷണം ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെല്ലാം യോഗി ജാതിവിവേചനത്തിലൂടെ ഭിന്നിപ്പിക്കുകയാണെന്നു പറഞ്ഞ് ശക്തമായി അപലപിച്ചിരുന്നു. തൊട്ടുപിന്നാലെ ബിജെപി എംപിയായ സാവിത്രി ഭായ് ഫുലെ ഹനുമാന്‍ ദലിതനാണെന്നു വിശേഷിപ്പിച്ചു.

ദലിതനായ ഹനുമാനാണ് മനുവാദികളെ അടിമകളാക്കിയതെന്നായിരുന്നു ഫുലെയുടെ കണ്ടെത്തല്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.