ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ രാ​ഹു​ലും പ്രി​യ​ങ്ക​യും ക​സ്റ്റ​ഡി​യി​ല്‍

ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ രാ​ഹു​ലും പ്രി​യ​ങ്ക​യും ക​സ്റ്റ​ഡി​യി​ല്‍
October 01 16:08 2020 Print This Article

ലഖ്​നോ: ഹഥ്​രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച തങ്ങള്‍ക്ക്​ നേരെ യു.പി പൊലീസ്​ ലാത്തിവീശിയെന്ന്​ കോണ്‍ഗ്രസ് നേതാവ്​ രാഹുല്‍ ഗാന്ധി. ഹൈവേയില്‍ വാഹനം തടഞ്ഞ പൊലീസ്​ ലാത്തിവീ​​ശുകയും തന്നെ തള്ളിയിടുകയും ചെയ്​തു. ഈ രാജ്യത്ത്​ മോദിക്ക്​ മാത്രമാണോ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂയെന്നും രാഹുല്‍ ചോദിച്ചു.

”ഇപ്പോള്‍ പൊലീസ് എന്നെ തള്ളിയിട്ടു, ലാത്തിചാര്‍ജ് നടത്തി. മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാന്‍ പറ്റൂ എന്നാണ്​ ചോദിക്കാനുള്ളത്​. ഒരു സാധാരണ വ്യക്തിക്ക് റോഡിലൂടെ നടക്കാന്‍ പറ്റില്ലേ? പൊലീസ്​ ഞങ്ങളുടെ വാഹനം നിര്‍ത്തിയതിനാല്‍ ഞങ്ങള്‍ കാല്‍നടയായി യാത്രതുടരുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ല”- രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട്​ പ്രതികരിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.