സൗദിയില്‍ പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങള്‍

by Vadakkan | 27 February 2017 7:24 PM

സൗദിയില്‍ വരും ദിനങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങള്‍ആണെന്ന് നീരിഷകർ പറയുന്നു . ലോകത്ത് ഏറ്റവുമധികം എണ്ണ ഉല്‍പാദിക്കുന്ന രാജ്യമായ സൗദിയിലെ സാമ്പത്തിക പ്രതിസന്ധിയും, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില തകര്‍ച്ചയും സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പാക്കുന്നതുമെല്ലാമാണ് പ്രവാസികള്‍ക്ക് കടുത്ത പ്രതിസന്ധി നേരിടാൻ പോകുന്നത് . സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പാക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ സൗദിയില്‍ ജോലി ചെയ്യുന്ന ഒമ്പത് മില്യണ്‍ വരുന്ന പ്രവാസികള്‍ക്കും ഉടന്‍ അറേബ്യന്‍ മണ്ണിനോട് വിട പറയേണ്ടി വരുമെന്നാണ് കരുതുന്നത്.

രാജ്യത്തെ സ്വകാര്യമേഖലയില്‍ കൂടുതല്‍ സൗദികളെ നിയമിക്കാനാണ് ഭരണകൂടത്തിന്റെ ഉത്തരവ്. പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും ഏര്‍പ്പെടുത്തിയ ലെവി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ സാമ്പത്തിക പ്രതിസന്ധിയും, ലെവിയും കാരണം പ്രവാസികളായ തൊഴിലാളികളെ പല കമ്പനികളും പിരിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ട്. വ്യവസായ രംഗത്ത് വന്‍ പ്രതിസന്ധിയാണ് സൗദി നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനോടൊപ്പം, സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനിച്ചതോടെ പല കമ്പനികളും പ്രവാസികളായ തൊഴിലാളികളുടെ കരാര്‍ പുതുക്കി നല്‍കുന്നില്ലെന്നാണ് അറിവ് സ്വദേശിവല്‍ക്കരത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പുറമേയാണ് വിദേശികളില്‍ നിന്ന് ലെവി ഇനത്തില്‍ ഫീസ് ഈടാക്കാന്‍ സര്‍ക്കാര് തീരുമാനിച്ചത്. ജൂലൈ മുതലാണ് ലെവി ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ നൂറ് റിയാലാണ് വിദേശികളില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പിന്നീട് ഇത് 400 റിയാല്‍ വരെയായി ഉയര്‍ത്തുമെന്നാണ് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശികളെ ജോലിക്ക് നിയമിക്കുന്ന കമ്പനികളും ഓരോ തൊഴിലാളിക്കും നിശ്ചിത തുക സര്‍ക്കാരിന് ഫീസായി നല്‍കാനും ഉത്തരവുണ്ട്. ഇതിനാല്‍ വിദേശികളെ പിരിച്ചുവിടാന്‍ കമ്പനികളും നിര്‍ബന്ധിതരാകുകയാണ്.

കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനായാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. കൂടാതെ വിവിധയിനത്തില്‍ നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ആദായനികുതി ഏര്‍പ്പെടുത്താനും, നികുതിയുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്..തൊ​​ഴി​​ൽ തേ​​ടു​​ന്ന സ്വ​​ദേ​​ശി​​ക​​ൾ​​ക്കു വി​​​പു​​​ല​​​മാ​​​യ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​മെ​​​ന്നും തൊ​​​ഴി​​​ൽ മ​​​ന്ത്രി അ​​​ലി അ​​​ൽ​​​ഗീ​​​സ് പ​​​റ​​​ഞ്ഞു.

​​​ അ​​​തേ​​​സ​​​മ​​​യം, വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ആ​​ലോ​​ചി​​ച്ച ശേ​​​ഷ​​​മേ അ​​ന്തി​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കൂ എ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു –

Source URL: https://padayali.com/%e0%b4%b8%e0%b5%97%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b4%be%e0%b4%a4/