സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് തനിച്ചു താമസിക്കാന്‍ അനുമതി

by Vadakkan | 13 June 2021 2:07 PM

റിയാദ് : സൗദിയില്‍ സ്ത്രീകള്‍ക്ക് തനിച്ചു താമസിക്കാന്‍ അനുവാദം നല്‍കികൊണ്ട് ഉത്തരവ്. ഇനി പുരുഷരക്ഷിതാവിന്റെ സമ്മതമില്ലാതെ വീട്ടില്‍നിന്ന് മാറി സ്ത്രീകള്‍ക്ക് തനിച്ചുജീവിക്കാം.

ശരീഅത്ത് കോടതികളിലെ നടപടികള്‍ സംബന്ധിക്കുന്ന നിയമത്തിലെ 169 ബി വകുപ്പ് പ്രകാരം സ്ത്രീകളുടെ സംരക്ഷണാവകാശം പുരുഷരക്ഷിതാവിനായിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ ഭേദഗതിവരുത്തിയത്.

പുതിയ നിയമമനുസരിച്ച്‌ ജയില്‍ശിക്ഷ ലഭിക്കുന്ന സ്ത്രീയെ ശിക്ഷാ കാലാവധിക്കുശേഷം രക്ഷാകര്‍ത്താവിന് കൈമാറില്ല. ടാതെ ഏതെങ്കിലും കുറ്റകൃത്യം ചെയ്തതിന് തെളിവുണ്ടെങ്കില്‍മാത്രമേ രക്ഷാകര്‍ത്താവിന് സ്ത്രീക്കെതിരേ റിപ്പോര്‍ട്ട് ചെയ്യാനാവൂ എന്നും പറയുന്നു.

Source URL: https://padayali.com/%e0%b4%b8%e0%b5%97%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d/