സ്വാതന്ത്ര്യസമര സേനാനി കെ ഇ മാമന്‍ അന്തരിച്ചു

by Vadakkan | 26 July 2017 3:08 PM

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മന്‍ (97) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ നേതാവായിരുന്ന മാമ്മന്‍, ക്വിറ്റ് ഇന്ത്യ സമരത്തിലും സര്‍ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. അവിവാഹിതനാണ്.

പ്ര​ശ​സ്ത​മാ​യ ക​ണ്ട​ത്തി​ൽ കു​ടും​ബ​ത്തി​ൽ കെ.​സി. ഈ​പ്പ​ന്‍റെയും കു​ഞ്ഞാ​ണ്ട​മ്മ​യു​ടെ​യും ഏ​ഴു​ മ​ക്ക​ളി​ൽ ആ​റാ​മ​നാ​യി 1921 ജൂ​ലൈ 31നാണ് ക​ണ്ട​ത്തി​ൽ ഈ​പ്പ​ൻ മാ​മ്മ​ൻ എ​ന്ന കെ.​ഇ. മാ​മ്മ​ൻ ജ​നി​ച്ച​ത്.

തിരുവനന്തപുരത്തായിരുന്നു ജനനം.1940ൽ ​മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ബി​രു​ദ​ത്തി​നു ചേ​ർ​ന്നെങ്കിലും 1942ലെ ​ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ അ​വി​ടെ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ടു. ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സു മുതൽ തി​രു​വ​ല്ല​യും കോ​ട്ട​യ​വു​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ കേ​ന്ദ്രം.

കഴിഞ്ഞ മൂന്നര വര്‍ഷത്തിലധികമായി അദ്ദേഹം തിരുവനന്തപുരത്തെ നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരനും സഹോദരന്റെ മകനുമൊപ്പം കുന്നുകുഴിയിലെ വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

Source URL: https://padayali.com/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ae%e0%b4%b0-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%95/