സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത്‌ എം ശിവശങ്കറിനന്റെ ഫ്‌ളാറ്റില്‍ നിന്നെന്ന് കസ്റ്റംസ്

സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത്‌ എം ശിവശങ്കറിനന്റെ ഫ്‌ളാറ്റില്‍ നിന്നെന്ന് കസ്റ്റംസ്
July 12 12:35 2020 Print This Article

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്. ഉന്നത ബന്ധങ്ങളും വലിയ ആസൂത്രണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പുറത്ത് വരികയാണ്.

ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ വച്ചാണ് ജൂണ്‍ മുപ്പതിന് നടന്ന സ്വര്‍ണക്കത്തിന്റെ ആസൂത്രണം നടന്നതെന്ന വിവരമാണ് ഇപ്പോള്‍ കസ്റ്റംസ് പുറത്ത് വിടുന്നത്.ജൂണ്‍ 30ലെ കടത്തിന്റെ ആസൂത്രണം നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ്. ഇത്
സംബസിച്ച തെളിവുകള്‍ ലഭിച്ചതായി കസ്റ്റംസ് വ്യക്തമാക്കി. എന്നാല്‍ ശിവശങ്കറിനെ കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവില്ലെന്നാണ് കസ്റ്റംസ് പറയുന്നത്.

സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് നടന്ന് കയറാവുന്ന ദൂരത്തുള്ള ഫ്‌ലാറ്റിലാണ് ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ താമസിച്ചിരുന്നത്. ഇന്നലെ കസ്റ്റംസ് ഫ്‌ലാറ്റിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. സന്ദര്‍ശക ഡയറിയും ഫ്‌ലാറ്റിലെ കെയര്‍ടെയ്ക്കര്‍മാരുടെ മൊഴിയും എല്ലാം കേസ് അന്വേഷണത്തിന്റെ ഭാഗമായി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.