കൊട്ടിയൂര്‍ : കൊട്ടിയൂര്‍ ലൈംഗിക പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്റോബിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ മറ്റൊരു വൈദികന് കൂടി ലൈംഗികാരോപണ പ്രതികൂട്ടിലായി. വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വൈദികന് അശ്ലീല വീഡിയോ അയച്ചതായി പരാതിയാണ് വിവാദമായത്.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കൊട്ടിയുരിനടുത്തെ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് ആരോപണം. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിക്കുകയായിരുന്നു.
മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയാണ് ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്ത്. നാനൂറിലധികം വനിതകളുള്ളഗ്രൂപ്പിലേക്കാണ് അശ്ലീല വീഡിയോ അയച്ചത്. പരാതിഉയര്ന്നതോടെ വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായിമാനന്തവാടി രൂപത അറിയിച്ചു. മൂന്നംഗ കമ്മറ്റിയുടെതെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നാണ് രൂപതയുടെവിശദീകരണം.
എന്നാല്വീഡിയോഅയച്ചതില് പിശക് പറ്റിയതാണ് എന്നാണ്ഫാദര്സബാസ്റ്റ്യന്കീഴേത്തിന്റെവിശദീകരണം. മറ്റൊരു വൈദികന് അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് വാദം.
നേരത്തെ അടയ്ക്കാത്തോടിനടുത്തെ കൊട്ടിയൂരില്‍ മത പഠനത്തിനെത്തിയ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ റോബിന് ഇപ്പോള്‍ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കണ്ണൂര്‍ ജില്ലയിലെ മറ്റൊരു വൈദികന് കൂടി പീഢനത്തിനിരയാകുന്നത്സംഭവത്തില് വിശ്വാസി സമൂഹം തന്നെ പരസ്യമായി രംഗത്തുവന്നതോടെ വൈദികനെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.