സോളാര്‍ കേസ്: സരിതയുടേയും ബിജുവിന്റേയും ജാമ്യം റദ്ദാക്കി

by Vadakkan | 11 February 2021 4:14 PM

കോഴിക്കോട്: സോളാര്‍ തട്ടിപ്പുകേസില് സരിത എസ്. നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി.

സോളാര്‍ കമ്ബനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസാണ് വ്യാഴാഴ്ച പരിഗണിച്ചത്. കേസില്‍ ഒന്നാംപ്രതിയാണ് ബിജു രാധാകൃഷ്ണന്‍. രണ്ടാംപ്രതി സരിത എസ്. നായരും. ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല.

സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. കേസില്‍ ഫെബ്രുവരി 25 ന് വിധി പറയും.

കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബിജു രാധാകൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു.

സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പി ചെയ്യുന്ന വിവരം വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. തുടര്‍ന്ന് സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കി.

Source URL: https://padayali.com/%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%af%e0%b5%81/