സൈബര്‍ ലോകത്തിന്റെ കുരുക്കില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കൂ…

സൈബര്‍ ലോകത്തിന്റെ കുരുക്കില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കൂ…
May 05 07:25 2017 Print This Article

ചൂഷണങ്ങള്‍ക്കും ദുരുപയോഗത്തിനും ഇരയായതുമൂലം കുട്ടികള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ ഇന്ന് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പഠനത്തില്‍ ശ്രദ്ധിക്കാതിരിക്കുക, വിഷാദരോഗം, നിരാശ, ഉത്കണ്ഠ, ഭയം എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ ആണ് പല കുട്ടികളും നേരിടുന്നത്. ഇതില്‍ പ്രധാനമായ ഒരു കാരണം സൈബര്‍ ലോകമാണ്.
പുതിയ കണക്കുകള്‍ അനുസരിച്ചു ഇന്ത്യയില്‍ 400 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണുള്ളത്. ഓരോ ദിവസവും പത്തില്‍ താഴെ കുട്ടികള്‍ക്കെങ്കിലും അശ്ലീല സന്ദേശങ്ങള്‍ മൊബൈലിലൂടെ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 43 ശതമാനം കുട്ടികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിന്റെ ഇരകളാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ഭീഷണി, അപകീര്‍ത്തിപ്പെടുത്തല്‍, വൈകാരിക ചൂഷണം എന്നുതുടങ്ങി 52 ശതമാനം കുട്ടികള്‍ ദിവസേന ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ലൈംഗികതയ്ക്കു പ്രേരിപ്പിക്കുന്നചിത്രങ്ങളും മറ്റുംഅയയ്ക്കുക, ലൈംഗികമായി ശല്യപ്പെടുത്തുക, കുട്ടികളുടെ നഗ്‌നതയടങ്ങിയ ഫോട്ടോ, വീഡിയോ എന്നിവ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുക, നഗ്‌നത പ്രചരിപ്പിച്ച് പക തീര്‍ക്കുക തുടങ്ങിയവ സര്‍വസാധാരണമായി മാറികഴിഞ്ഞു, സ്‌കൂള്‍ തുടങ്ങി കോളേജ് തലങ്ങളില്‍ മാത്രമല്ല, അടുത്ത ബന്ധുമിത്രാദികള്‍ വരെ കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയുന്നു. മാത്രമല്ല ദു:ശീലങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും ആകര്‍ഷിക്കുക, മദ്യപാനം, ലഹരിമരുന്നുപയോഗം തുടങ്ങിയവയിലേക്ക് കുട്ടികളെ നടത്തുക, ഇവയൊക്കെ സൈബര്‍ ലോകത്തിന്റെ വികൃതികളാണ്. അടുത്തിടെയായി ഇത്തരത്തില്‍ മാത്രമല്ല ചില രാജ്യങ്ങളില്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക, ഗവണ്മെന്റുകള്‍ക്കും സമൂഹത്തിനും എതിരെ പ്രവര്‍ത്തിക്കുക തുടങ്ങിയ ചിന്തകള്‍ക്ക് ഉടമകളാക്കി കുഞ്ഞുങ്ങളെ തീര്‍ക്കുന്നതില്‍ വലിയ പങ്കു സൈബര്‍ ലോകത്തിനാണ്
സൈബര്‍ കുരുക്കുകളില്‍ നിന്നും കുഞ്ഞുങ്ങളെ നിയന്ത്രിക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്, ഗവണ്‍മെന്റ്തലത്തില്‍ തുടങ്ങി, മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്കും പങ്കുണ്ട്. സ്‌കൂള്‍, കോളേജുതലങ്ങളില്‍ ആവശ്യമായ ബോധവത്കരണം നടത്തുക എന്നത് അത്യാവശ്യമായി മാറി. ഗവണ്മെന്റിനെ സഹായിക്കാന്‍ സമൂഹം മുന്നോട്ടു വരണം. മാതാപിതാക്കളുടെ പങ്കു അത്യന്താപേഷിതമാണ്.
കുട്ടികളുടെമേല്‍ കര്‍ശനനിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ മാതാപിതാക്കളും, അധ്യാപകരും ശ്രദ്ധിക്കണം. ഏതെങ്കിലും വിധത്തില്‍ ഒരു കുട്ടി സൈബര്‍ ചൂഷണത്തിനിരയായാല്‍ കുറ്റപ്പെടുത്തി കുട്ടികളെ ഒറ്റപെടുത്താതിരിക്കുക. വീടുകളില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ അശ്‌ളീല സൈറ്റുകളെ തടയാനുള്ള ആന്റിവൈറസുകള്‍ ഉറപ്പുവരുത്തുക. കുട്ടികള്‍ നടത്തുന്ന എല്ലാ കാര്യങ്ങളിലും സുഹൃത്തുക്കളെപോലെ കൂടെനിന്നു അവരില്‍ നല്ല ബോധം വളര്‍ത്തുക. കുട്ടികള്‍ മാതാപിതാകകളെ ഭയന്നു ആണ് പലതും മറച്ചുവെക്കുന്നത്. തുറന്നു സംസാരിക്കാനുള്ള അവസരം, സ്വാതന്ത്ര്യം കുട്ടികള്‍ക്ക് അനുവദിക്കുക. കുട്ടികളുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുക അബദ്ധത്തില്‍ ഏതെങ്കിലും പ്രശ്‌നത്തില്‍ അകപ്പെട്ടാല്‍ ഉടന്‍ മാതാപിതാക്കളെ അറിയിക്കണം എന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. അതിനുള്ള ചങ്കൂറ്റം അവര്‍ക്കു കൊടുക്കണം.
അക്രമം, ലൈംഗികരംഗങ്ങള്‍ എന്നിവ വിഷയമായ വെബ് സൈറ്റുകള്‍ തുറക്കാനിടയായാല്‍ പെട്ടെന്ന് അവ ക്ലോസ് ചെയ്ത് മാതാപിതാക്കളെ അറിയിക്കേണ്ടത് ആവശ്യമാണ് എന്ന ബോധം കുട്ടികളില്‍ ഉണ്ടാക്കി ഏടുകയുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വം ആണ്.
തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് കുഞ്ഞുങ്ങളെ നയിക്കാതിരിക്കാന്‍ ഇത് കാരണമാകും. കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളില്‍ ആശ്രയവും സുരക്ഷിതബോധവും, ഉത്തരവാദിത്വവും ഉണ്ടാകാന്‍ ചെറുപ്പം മുതല്‍ അവരുമായി ഇടപഴകുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.