സെന്റർ പാസ്റ്റർ അയച്ച കത്ത് സഭകളിൽ വായിക്കരുതെന്ന് ഭീഷണി

സെന്റർ പാസ്റ്റർ അയച്ച കത്ത് സഭകളിൽ വായിക്കരുതെന്ന് ഭീഷണി
September 10 23:33 2017 Print This Article

കുമ്പനാട് സെന്ററിന്റെ കീഴിലുള്ള 66 -67  സഭകൾക്ക് പാസ്റ്റർ വൽസൻ അയച്ച കത്ത് വായിക്കുവാൻ വേണ്ടി എത്തിച്ചിരുന്നു. അത് ഇന്ന് സഭകളിൽ വായിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇന്നലെ നടന്ന മാസയോഗത്തിൽ അത് എല്ലാ പാസ്റ്റർമാർക്കും കൊടുത്തിരുന്നു എത്താൻ കഴിയാതിരുന്നവർക്കു അത് എത്തിച്ചു കൊടുക്കയും ചെയ്തിരുന്നു. എന്നാൽ വേലിയും പുത്രനും കൂടി വീണ്ടും  ഇരട്ടത്താപ്പും ഭീഷണിയുമായി രംഗത്തിറങ്ങി. നെടുവേലിയുടെ ബൈബിൾ കോളേജിൽ പഠിച്ചിറങ്ങിയ പാസ്റ്റർമാർ ഏകദേശം ഒരു മുപ്പതു സഭകളിൽ എങ്കിലും കാണും ഇവിടെ ഇദ്ദേഹം അത് വായിപ്പിക്കുമോ, ഇല്ല അടുത്ത കൗൺസിലിൽ പുറത്താക്കും എന്ന് പേടിപ്പിക്കും. അല്ലങ്കിൽ സ്ഥലംമാറ്റം കൊടുക്കും എന്ന് പറഞ്ഞു പേടിപ്പിക്കും. എന്തായാലൂം കിങ്കരന്മാർ അത് വായിച്ചില്ല എന്നാണ് അറിവ്. അകെ കൂടി ചേർത്തുപഠിച്ചാൽ സെന്റർ വലിച്ചു കീറാനുള്ള പദ്ധതികളുടെ ഭാഗങ്ങൾ ആണ് ഇവ എന്ന് വീണ്ടും സംശയിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് കത്ത് വായിക്കരുത് എന്ന് പറയുന്നത് ? അതിന്റെ പിന്നിലെ രഹസ്യ അജണ്ട എന്താണ് ? സ്റ്റേറ്റിന്റെ അധികാര ദുർവിനിയോഗത്തിന്റെ മറ്റൊരു  ഉദാഹരണം കൂടിയാണ്. മാത്രമല്ല ഈ കത്ത് വായിക്കേണ്ടിയ രീതിയിൽ അത് വായിക്കാത്ത സഭകളും ഉണ്ട്. ഇതുവരെയും മിക്ക സഭകളിലുള്ളവർക്കും എന്താണ് സംഭവിച്ചത് എന്ന് പോലും വ്യക്തമാകാതെ ഓടിച്ചു വിട്ടു. എന്നാൽ കത്തിന്റെ അന്തസത്ത മനസിലാക്കി തെറ്റ് തിരുത്തത്തക്ക രീതിയിൽ യുവജങ്ങൾക്കോ മറ്റുള്ളവർക്കോ അത് മനസിലാക്കി കൊടുക്കാൻ പാസ്റ്റർമാർ തയ്യാറായില്ല. അത്രയ്ക്ക് പേടിയാണ് പലർക്കും സ്റ്റേറ്റിന്റെ തലപ്പത്തുള്ളവരെ. ദൈവത്തെക്കാൾ ഉപരി ഇവരെയാണ് പാസ്റ്റർമാരും ഭയക്കുന്നത്.

ഇങ്ങനെയാണെങ്കിൽ സമീപ ഭാവിയിൽ ജനറൽ കൗൺസിലിൽ നിന്നോ, സ്റ്റേറ്റിൽ നിന്നോ അയക്കുന്ന /കൊടുക്കുന്ന കത്തുകൾ വായിക്കാതിരിക്കുമല്ലോ ? ഇദ്ദേഹത്തിന് ഊമക്കത്തു എഴുതിപ്പിക്കാൻ നല്ല വശമായിരിക്കെ ഇത്തരം അർത്ഥസമ്പുഷ്ടമായ കത്ത് വായിപ്പിക്കാതെ ഇരിക്കുന്നത് പുത്രനെ സംരക്ഷിക്കാൻ വേണ്ടിയാണ്. പ്രിയ വായനക്കാരെ ആ കത്തിന്റെ ഉള്ളടക്കം വായിക്കുന്ന ആർക്കും മനസാന്തരപ്പെടാതിരിക്കാൻ കഴിയില്ല. എന്നാൽ വായിച്ചു കേൾക്കാതിരിക്കാൻ അപ്പനും മോനും സാത്താന്റെ വേഷത്തിൽ പാസ്റ്റർമാരുടെ ഹൃദയങ്ങളിൽ കടന്നുകൂടിയിരിക്കുന്നു. സമീപ ഭാവി ഐപിസി ഇവരുടെ കുടുംബ വക ആകുമോ ?

എന്തുകൊണ്ട് ഐപിസിയിലെ മറ്റു മുതിർന്ന വ്യക്തികൾ പ്രതികരിക്കുന്നില്ല?
എന്തുകൊണ്ട് കഴിഞ്ഞ കാലങ്ങളിൽ ഐപിസിയെ നയിച്ചവർ മിണ്ടാതിരിക്കുന്നു ?
എന്തുകൊണ്ട് കൌൺസിൽ മെംബേർസ് കണ്ണടച്ച് ഇരിക്കുന്നു?
ഐപിസി നെടുവേലിയും മോനും നോക്കട്ടെ എന്നാണോ ?
ഐപിസിയെ സ്നേഹിക്കുന്നവർ ഇത്തരം പ്രവണതകൾ കണ്ടിട്ടും മിണ്ടാതിരുന്നാൽ നാളെ നിങ്ങളുടെ സഭകളിലും സെന്ററുകളിലും ഇതിലും വലുത് സംഭവിക്കും. ഇതിനായിട്ടാണോ ദൈവം നിങ്ങളെ ഈ സ്ഥാനത്തു ആക്കി വെച്ചത് ? ഇപ്പോൾ നിങ്ങൾ മിണ്ടാതിരുന്നാൽ നീയും നിന്റെ പിതൃഭവനങ്ങളും മാത്രമല്ല, നിങ്ങൾ ഉൾപ്പെട്ട സഭ ,സമൂഹം ,തലമുറകൾ എല്ലാവരും ഇതിന്റെ പരിണിത ഫലം നേരിടേണ്ടി വരും.
നെടുവേലിയുടെ മേൽ ദൈവത്തിന്റെ ആത്മാവോ ദൈവസ്നേഹമോ ഇല്ല. ഇപ്പോൾ അപ്പനും മകനും തനി ഗുണ്ടായിസം കാട്ടി ജനത്തെ ഭയപ്പെടുത്തുന്നു.
പ്രീയ നെടുവേലി താങ്കൾക്ക് മനുഷ്യനെ ഭയപ്പെടുത്തി അടിമകളാക്കി നിർത്താം, പക്ഷേ ദൈവത്തിന്റെ കരം നിന്റെ മേൽ ഭാരമായി വീണാൽ ആരു സഹായിക്കും. മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിയത് ആർക്കാകും?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.