സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ കുറ്റവിമുക്തന്‍

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ കുറ്റവിമുക്തന്‍
August 18 11:57 2021 Print This Article

ന്യുഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് ആശ്വാസം. ശശി തരൂരിനെതിരെ കുറ്റം ചുമത്താന്‍ തെളിവില്ലെന്നും അദ്ദേഹം വിചാരണ നേരിടേണ്ടതില്ലെന്നും ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. ശശി തരൂരിനെതിരെ കുറ്റം ചുമത്തില്ലെന്നും കോടതി വ്യക്തമാക്കി. ശശി തരൂര്‍ ആവശ്യപ്പെട്ടപോലെ കേസ് കോടതി അവസാനിപ്പിച്ചു.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് വര്‍ഷത്തിലേറെ നേരിട്ട ആരോപണത്തിനാണ് ശശി തരൂരിന് ഇന്ന് കോടതിയില്‍ നിന്ന് ആശ്വാസം ലഭിച്ചത്. ഗാര്‍ഹിക പീഡനവും ആത്മഹത്യ പ്രേരണയും അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് തരൂരിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ഏഴര വര്‍ഷം കടുത്ത പീഡനമാണ് അനുഭവിച്ചത്. അതില്‍ നിന്ന് മുക്തനാക്കിയ കോടതിയോട് നന്ദി പറയുന്നുവെന്ന് തരൂര്‍ പ്രതികരിച്ചു. ഓണ്‍ലൈന്‍ വഴി കോടതി നടപടികള്‍ വീക്ഷിച്ചിരുന്നു.

എന്നാല്‍, വിചാരണ കോടതി പ്രഥമദൃഷ്ട്യ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടുവെങ്കിലും കേസില്‍ രാഷ്ട്രീയമാനങ്ങള്‍ ഏറെയുള്ളതിനാല്‍ പോലീസ് ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യത കൂടുതലാണ്. കൃത്യമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പഴുതുകള്‍ നിറഞ്ഞ കുറ്റപത്രവുമായി ഹൈക്കോടതിയില്‍ പോയാലും മറിച്ചുള്ള വിധിക്ക് സാധ്യത വിരളമാണ്.

കൊലപാതക കാരണം കൃത്യമായി രേഖപ്പെടുത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞില്ലെന്നാണ് വിചിത്രം. ആദ്യം െകാലപാതകമായി രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ആത്മഹത്യയാണെന്ന് പോലീസ് തന്നെ തിരുത്തി. എയിംസില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടും തൃപ്തിവരാതെ യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ലാബില്‍ അയച്ചും പരിശോധനകള്‍ നടത്തി. സുനന്ദയുടെ ശരീരത്തില്‍ 14 മുറിവുകള്‍ കണ്ടെത്തിയിരുന്നു. അത് മരണകാരണമല്ലെങ്കിലും മല്‍പ്പിടുത്തത്തിലും മറ്റുമുണ്ടാകാവുന്നതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. തരൂരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചില കിംവദന്തികളും ട്വീറ്റുകളും കേസിന് എരിവും പുളിയും പകര്‍ന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ശശി തരൂരിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.