സുധിയുടെ മുഖം വാടിയതു എന്തുകൊണ്ട് ?

by padayali | 27 December 2016 4:10 AM

ഉരുളുന്ന കല്ലുകൾ പെറുക്കി കൂട്ടി ഐ.പി.സിയിലെ നാറാണത്തു ഭ്രാന്തരെക്കൊണ്ട് ഐ.പി.സി നിറഞ്ഞു എന്നു പറയുന്നതാവും ശരി. പിതാക്കന്മാരുടെ രക്തം വെള്ളമാക്കി കെട്ടിപ്പെടുത്ത പ്രസ്ഥാനം ഇപ്പോൾ വെറും നോക്കുകുത്തിയായി തീരുകയാണ്. നാളിതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നാടകങ്ങൾ ആണ് അരങ്ങേറുന്നത്. എന്ത് ചെയയണമെന്ന് പലപ്പോഴും നേതൃത്വത്തിന് അറിയില്ല. എത്രയെത്ര സംഭവങ്ങൾ ദൃഷ്ടാന്തം. അതിൽ ഒന്നുകൂടി ചേർക്കപ്പെട്ടു.
ഐ.പി.സിയുടെ ഇന്റർനാഷണൽ ബിൽഡിങ്ങ് പണിയിൽ കളങ്കം ഒന്നും ഇല്ലാ എന്നൊക്കെ ആരൊക്കയോ പടച്ചുവിട്ടു. ഇപ്പോൾ ഇതാ കള്ളനെ താങ്ങിയ ഐ.പി.സി ഗതിയില്ലാതെ മുങ്ങാക്കയത്തിലേക്കു മുങ്ങുകയാണ്. എപ്പോഴാണ് ആതു സംഭവിക്കുക എന്നുമാത്രം പറയാൻ വയ്യാ.
സുധി എന്ന നീരാളിയുടെ വായിൽ നിന്നും മോചനം പ്രാപിക്കാൻ കഴിയാതെ ശ്വാസം മുട്ടുന്ന പ്രസ്ഥാനം. സത്യം എഴുതിയവരെ വലിച്ചു കീറുവായിരുന്നല്ലോ, ഇപ്പോൾ ദാ കിടക്കുന്നു. അവന്‍ വടിവെട്ടിയിട്ടേ ഉള്ളു, ആരൊക്കെ താങ്ങിയോ എല്ലാവർക്കും പൊതിരെ തരും. അവന്റെ കൈയ്യിൽ നിന്ന് നിങ്ങൾക്ക് രക്ഷയില്ലതാനും, കാരണം ചക്കര കുടത്തിൽ കയ്യിടുക മാത്രമല്ലല്ലോ,കഴുത്തിലും തൂക്കി. ആരും പ്രതീഷിക്കാത്തതും, എന്നാൽ പറയാതെ അറിയാവുന്ന സത്യങ്ങൾക്കും മുൻപിൽ ഐ.പി.സി മുട്ടുമടക്കുമോ ? ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തേണ്ട, മറിച്ചു നമ്മുക്ക് കുംന്പനാട്ടു വരെ പോയിവരാം…
അരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആണ്‌ ഇപ്പൊൾ ഐ.പി.സിയിൽ, പ്രത്യേകിച്ച് ഇന്റർനാഷണൽ ബിൽഡിങ്ങിന്റെ പണിയിൽ.
ഇപ്പോൾ നടക്കുന്നതു കേട്ടാൽ തന്നെ ചിരിച്ചു മടുക്കും. പഴയ മേശരി ഒരു വശത്ത് തന്റെ തീരാത്ത പണി ഒന്നു തീർക്കാൻ പൊട്ടിപ്പൊളിഞ്ഞ ഇടം നന്നാക്കുന്നു. മറ്റൊരിടത്തു കൌൺസിൽ ഹാൾ പണി വേറേ കോൺട്രാക്ടർ വരുന്നു. ഇവിടെയാണ് മറ്റൊരു കഥയുടെ തുടക്കം, ഇത് ഒരാളുടെ എക്സിസറ്റിംഗ് കോൺട്രാക്ട് തീരാതെ എങ്ങനെ അതേ കോൺട്രാക്ട് മറ്റൊരാളെ ഏൽപ്പിക്കും ? ബിൽഡിങ്ങിനു സ്റ്റെബിലിറ്റി ഇല്ല എന്ന് പറയുന്നിടത്ത് വീണ്ടും പണി നടത്തുന്നത് എങ്ങനെ?. ഇങ്ങനെ എല്ലാം കോർ കമ്മറ്റി നിരീക്ഷണ റിപ്പോർട്ട് നൽകിയിട്ടും വീണ്ടും പണി നടത്തുന്നതിനെതിരെയാണ് ഇപ്പോൾ മൈക്കാട് സുധി. ഇത് ഒരു ട്വിസ്റ്റ് മാത്രമാണ്. മേശരി തന്റെ നയം വ്യക്തമാക്കിയാൽ തീർന്നു ഐ.പി.സിയുടെ മുഖം. ഇവിടെ ആർ ആർക്കു വേണ്ടി വാദിക്കും?
എന്നാൽ മേശരി കണക്കു കൂട്ടിയത് പാളിപ്പോയി, റൂഫിങ്ങ് മാത്രം നടത്തിയാൽ മതിയല്ലോ അതു വെറും 15 ലക്ഷം മതിയാവും എന്ന ചിന്തയാണ് തന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ഇടയാക്കിയത്. അതുകൊണ്ടു തന്നെ ജോയി എന്നാ കോൺട്രാക്ടർ എടുത്തോട്ടെ എന്നു പാവം കരുതി. ഇവിടെയാണ് കഥയുടെ മറ്റൊരു ട്വിസ്ററ്. എന്നാൽ കൌൺസിൽ ഹാൾ എന്ന പേരിലും എറ്റവും നല്ല രീതിയിൽ അതു ചെയ്തു മനോഹരമാക്കാൻ ഒരു കോടി എങ്കിലും ആവും എന്ന് പുതിയ കോൺട്രാക്ടർ, അപ്പോൾ തുടങ്ങി മേശരിയുടെ വിറയൽ. മുഖം മ്ലാനമായി, വിഷാദം തളം കെട്ടി, പിന്നീട് എല്ലാം യാന്ത്രികം ആയിരുന്നു. പഴയ ഓർമ്മകൾ കോർത്തെടുത്തു മാലകെട്ടി തുടങ്ങി, അപ്പോൾ മനസിലായി നേരത്തേ ആ ബിൽഡിങ്ങിൽ പണിയരുത് എന്നുപറഞ്ഞത്‌ ഓർമ്മ കിട്ടി…. യൂറീക്ക, യൂറിക്കാ എന്ന് വിളിച്ചുകൊണ്ടു എന്തൊക്കെയോ കാട്ടിക്കൂട്ടി ?ചോദ്യങ്ങൾ ഒരുപാട് ബാക്കിയാവുന്നു നമ്മുക്ക്. എന്നാൽ മേശരി ഉത്തരം കണ്ടുപിടിച്ചു. ദാ ഉടൻ തന്നെ ഫോൺ വന്നുകഴിഞ്ഞു, പണി താൽക്കാലികമായി നിർത്തണം. മേശരി സുധി ആരേയൊക്കെയോ സ്വാധിനിച്ചു, താൽക്കാലികമായി ആ പണി നിർത്തിച്ചു. ഇങ്ങനെ ഒരു ട്വിസ്റ്റ് ആരെങ്കിലും പ്രതീക്ഷിച്ചോ ???

Source URL: https://padayali.com/%e0%b4%b8%e0%b5%81%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a4%e0%b5%81-%e0%b4%8e%e0%b4%a8/