സുഖോയ് വിമാനാപകടം: പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

by Vadakkan | 31 May 2017 4:47 AM

ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ തകര്‍ന്നു വീണ ഇന്ത്യന്‍ വിമാനമായ സുഖോയിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മലയാളി പൈലറ്റ് ഉള്‍പ്പെടെയുള്ള രണ്ട് പേരുടെ മൃതദേഹമാണ് ലഭിച്ചത്. കോഴിക്കോട് സ്വദേശികളായ അച്ചുദ് ദേവ്,ദിവേശ് പങ്കജ് എന്നിവരാണ് അപകടത്തില്‍ കാണാതായത്.

അരുണാചല്‍ അതിര്‍ത്തിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പരിശീലന പറക്കലിനിടെ ഈ മാസം 23നായിരുന്നു സുഖോയ് -30 യുദ്ധ വിമാനം തകര്‍ന്നു വീണത്. അസം-അരുണാചല്‍ അതിര്‍ത്തിയിലെ കൊടുംവനത്തിലായിരുന്നു വിമാനം തകര്‍ന്നു വീണത്. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. പൈലറ്റുമാരുടെ രക്തം പുരണ്ട ഷൂ, പാന്‍ കാര്‍ഡ് എന്നിവയും കണ്ടെത്തിയിരുന്നു. ടെസ്പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നു വീണത്. റഷ്യന്‍ നിര്‍മിത വിമാനമാണ് സുഖോയ് 30.

Source URL: https://padayali.com/%e0%b4%b8%e0%b5%81%e0%b4%96%e0%b5%8b%e0%b4%af%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%aa%e0%b5%88%e0%b4%b2%e0%b4%b1%e0%b5%8d/