സിസ്റ്റർ സൂസൻ ജോർജ്ജ് ബോസ്റ്റൺ കർത്താവിൽ നിദ്രപ്രാപിച്ചു

സിസ്റ്റർ സൂസൻ ജോർജ്ജ് ബോസ്റ്റൺ കർത്താവിൽ നിദ്രപ്രാപിച്ചു
February 20 07:25 2022 Print This Article

ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു നിത്യതയിൽ ചേർക്കപ്പെട്ടു. അടുത്തിടെ രോഗബാധിതയായി ചികിത്സയിലായിരുന്നു.

മർത്തോമാ കുടുംബത്തിൽ ജനിച്ച് വളർത്തപ്പെടുകയും, തുടർന്ന് 1992-ൽ ജലസ്നാനം സ്വീകരിച്ചു. ബോസ്റ്റൺ ഇന്റർനാഷണൽ പെന്തക്കോസ്ത് സഭാംഗവും ഒരു ശക്തയായ പ്രാർത്ഥനാ പോരാളിയും ആയിരുന്നു പരേത.

കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി ജോലിയോടനുബന്ധിച്ച് 1998-ൽ ബോസ്റ്റണിൽ എത്തിയ കുടുംബം, 2007 മെയ് മാസത്തിൽ ആരംഭിച്ചതാണു ബോസ്റ്റൺ പ്രയർ ലൈൻ. ഫോണിലൂടെയും, സൂം പ്ലാറ്റ്ഫോമിലൂടെയും ഉള്ള ഈ പ്രാർത്ഥനാ കൂടിവരവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരുന്നു.

പ്രയർ ലൈനിന്റെ ഭാഗമായി 2008 മുതൽ പ്രയർ കോൺഫ്രൻസും നടന്നു വന്നിരുന്നു. ഭർത്താവ്: ഡോക്ടർ ദാനിയേൽ രാജൻ (റോബി). ദമ്പതികൾക്ക് രൂത്ത്, നവീൻ എന്നരണ്ടു മക്കൾ ഉണ്ട്.

കൂടുതൽ വിവരങ്ങൾ പിന്നീട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.