സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന് അന്തരിച്ചു. ശനിയാഴ്ച രാത്രി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് എകെജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും എകെജി ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോവും.
രാത്രിയോടെ മൃതദേഹം അങ്കമാലിയിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ ഏഴ് മുതല്‍ എട്ട് വരെ അങ്കമാലി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. എട്ട് മുതല്‍ രണ്ടുവരെ അങ്കമാലി സിഎസ്എ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം രണ്ടുമണിക്ക് മൃതദേഹം വിദ്യാര്‍ഥികളുടെ പഠനത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും.
ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍, വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.