സിഡ്‌നിയില്‍ നൂറ്റാണ്ടിലെ വലിയ പ്രളയം; രക്ഷാപ്രവര്‍ത്തനം ശക്തം

സിഡ്‌നിയില്‍ നൂറ്റാണ്ടിലെ വലിയ പ്രളയം; രക്ഷാപ്രവര്‍ത്തനം ശക്തം
March 21 21:42 2021 Print This Article

ഓസ്‌ട്രേലിയ: സിഡ്‌നിയുടെ കിഴക്കന്‍തീരത്ത് മഴ ശക്തമായതോടെ വെള്ളപ്പൊക്ക ഭീക്ഷണിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ 12 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ട് ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴശക്തമായി തുടരുന്നതിനാല്‍ ഇവിടെ നദി കരകവിഞ്ഞ് ഒഴുകുകയാണ്. ഒറ്റരാത്രികൊണ്ട് 600 ഓളം കോളുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് അടിയന്തിര സേവന വിഭാഗം അറിയിച്ചു. അതില്‍ അറുപതോളം ആളുകള്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ടവരായിരുന്നു. റോഡുകളിലും, വീടുകളിലും വെള്ളം ഇരച്ച്‌ കയറുന്നതിന്റെയും മരങ്ങള്‍ കടപുഴകി വീഴുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.

കനത്ത മഴ ഓസ്‌ട്രേലിയയുടെ കോവിഡ്-19 വാക്‌സിന്‍ വിതരണത്തെ ബാധിച്ചിരിക്കുന്നു. 6 ദശ ലക്ഷം ആളുകള്‍ക്ക് ആദ്യത്തെ വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനുള്ള രാജ്യത്തിന്റ പദ്ധതികളാണ് മഴ കാരണം തടസപ്പെട്ടിരിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.