സിഎ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത

സിഎ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത
March 12 11:52 2017 Print This Article

കൊച്ചി: കൊച്ചി കായലില്‍ സിഎ വിദ്യാര്‍ഥിനിയായ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത. വിശദമായ അന്വേഷണമാവശ്യപ്പെട്ട് മിഷേലിന്റെ പിതാവ് ഷാജി എറണാകുളം നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കി. ഈ മാസം ആറിനാണ് കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന നിലപാടിലായിരുന്നു പോലീസ്. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഏതുകാര്യത്തെയും ധൈര്യത്തോടെ നേരിടുന്നവളാണെന്നും ഷാജി പറഞ്ഞു. കാണാതായ ദിവസം വൈകിട്ട് 6.12നു കലൂര്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കള്‍ ബൈക്കിലെത്തി നിരീക്ഷിക്കുന്നതും പിന്‍തുടരാന്‍ ശ്രമിക്കുന്നതും സിസി ടിവിയില്‍ വ്യക്തമായിട്ടുണ്ട്.

 ദിവസങ്ങള്‍ക്കു മുമ്ബ് ഒരു യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതായി മിഷേല്‍ കൂട്ടുകാരോടും വീട്ടുകാരോടും പറഞ്ഞിരുന്നു. പിറവം പാലച്ചുവടിനു സമീപമുള്ള ഒരു യുവാവ് പലതവണ പ്രണയാഭ്യര്‍ഥന നടത്തി പുറകേ നടന്നിരുന്നതായും മിഷേല്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. 6.12നു പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ മിഷേല്‍ റോഡു മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതും ആരെയോ കണ്ട് പെട്ടെന്നു പിന്‍മാറുന്നതും സിസിടിവിയില്‍ വ്യക്തമാണ്.
  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.