സാറാ കോശി നിത്യതയിൽ

സാറാ കോശി നിത്യതയിൽ
November 10 15:30 2019 Print This Article

ഡാളസ്: ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ, പത്തനംതിട്ട നന്നുവക്കാട് തെക്കേൽ വീട്ടിൽ പാസ്റ്റർ കോശി തോമസിന്റെ സഹധർമ്മിണി സാറാ കോശി (മേരിക്കുട്ടി- 63) നവംബർ 9 നു ഡാളസിൽ വെച്ച് നിര്യാതയായി. റാന്നി ചെത്തോങ്കര വളവുങ്കൽ കുടുംബാംഗമാണു പരേത.

ചർച്ച് ഓഫ് ഗോഡിന്റെ നിലമ്പൂർ, എറണാകുളം സെന്റർ ശുശ്രൂഷകനായിരുന്ന ഭർത്താവിനോടൊപ്പം, പത്തനംതിട്ടയിലെ വിവിധ സഭകളിലും ദൈവവേലയിൽ സന്തത സഹചാരിയായിരുന്നു. 20 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത കുടുംബം കഴിഞ്ഞ 8-ൽ പരം വർഷമായി ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് വിശ്വാസികളാണു.

ഭൗതീക ശരീരം നവംബർ 15 വെള്ളിയാഴ്ച മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനവും നടക്കും. സംസ്കാര ശുശ്രൂഷകൾ നവംബർ 16-നു ഡാളസിൽ നടക്കും.

മക്കൾ: ബ്ലസൻ (സണ്ണി), ഷോൺ, പ്രിൻസി(ഷൈനി). മരുമക്കൾ: ജെയ്സി, ജീന, സെനു.

കൊച്ചുമക്കൾ: ബെല്ല, ഗാബി, ഷെയ്ൻ, ജെസ്സ, സേവിയോൻ, സ്പെൻസർ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.