ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. വ്യാവസായിക ഉത്പാദനത്തില്‍ ഉണര്‍വിന്റെ വ്യക്തമായ സൂചനയുണ്ടെന്നും സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ചെറുകിട വ്യവസായികള്‍ക്ക് ഉള്‍പ്പെടെ ഗുണകരമാകുന്ന മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ സംഘടിപ്പിക്കും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മാതൃകയിലായിരിക്കും സംഘടിപ്പിക്കുക.
നികുതി നടപടികള്‍ സുതാര്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം ലളിതമാക്കും. ചെറിയ പിശകുകള്‍ക്ക് ശിക്ഷാ നടപടികള്‍ ഒഴിവാക്കും. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ തീരുവ ഒഴിവാക്കല്‍ പദ്ധതി 2020 ജനുവരി ഒന്നുമുതല്‍ നിലവില്‍വരും. കയറ്റുമതിക്കാര്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പ നല്കുന്ന ബാങ്കുകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. ഇതിന് സര്‍ക്കാരിന് പ്രതിവര്‍ഷം 1700 കോടി രൂപ ചെലവാകും. വ്യാഴാഴ്ച ധനമന്ത്രി പൊതുമേഖലാ ബാങ്ക് മേധാവിമാരെ കാണും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.