സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു

by Vadakkan | 26 April 2017 6:30 PM

സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം (വാട്സ്‌ ആപ്പ്‌, ഫേസ്ബുക്ക്‌ ) തുടങ്ങിയവ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു . സാമൂഹ്യ മാധ്യമങ്ങളുടെ നിരന്തരമായ ഉപയോഗം യുവതലമുറകളിൽ പലവിധ പ്രശനങ്ങൾക്കും ഉറക്കകുറവിനും ഇടവരുന്നു .

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ വളരെ വൈകിയാണ്‌ ഉറങ്ങുന്നത് എന്ന് ഇന്ത്യയിൽ നടന്ന പല പഠനങ്ങളും തെളിയിക്കുന്നു ഇക്കൂട്ടർ പ്രഭാതത്തിലും വൈകിയാണ് ഉണരുന്നത് ഉറങ്ങാനായി പോയാലും ഇതിനിടെ നാല്‌ തവണയിലധികം ഫോൺ പരിശോധിക്കുന്നു. അതുകൊണ്ടുതന്നെ ഇവർക്ക്‌ ശാന്തമായ ഉറക്കം ലഭിക്കുന്നുമില്ല.ഉറക്കമില്ലായ്മ, ഉറക്കത്തിന്റെ ദൈർഘ്യ കുറവ്‌ തുടങ്ങിയവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരുത്തുന്നു .

ഇക്കൂട്ടരുടെ മാനസിക ആരോഗ്യത്തിലും വ്യതിയാനങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു യുവാക്കൾക്കിടയിലുണ്ടാകുന്ന ഹൃദയാഘാതങ്ങളിൽ 90 ശതമാനവും ഉറക്കമില്ലായ്മ കാരണമാണ്‌. വാട്സ്‌ ആപ്പ്‌ ഉപയോഗിക്കുന്നവരിൽ 58.5 ശതമാനംപേരും ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവരിൽ 32.6 ശതമാനപേരും ഉറക്കം നഷ്ടപ്പെടുത്തുന്നവരാണെന്ന്‌ മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു . കൂടാതെ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നതിനൊപ്പം സ്മാർട്ട്‌ ഫോണുകളും ഉപയോഗിക്കുന്നവരാണ്‌ ഭൂരിഭാഗം പേരും. കൂടാതെ വൈകി ഉറങ്ങുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ടിലൈഡ്‌ സ്ലീപ്പ്‌ ഫേസ്‌ സിൻഡ്രോം എന്ന രോഗംബാധിച്ച്‌ എത്തുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതായി ആരോഗ്യമുള്ള ഒരാൾ രാത്രി പത്ത്‌ മണിക്ക്‌ ഉറങ്ങി രാവിലെ ആറ്‌ മണിക്ക്‌ എഴുന്നേൽക്കും. എന്നാൽ സാമൂഹ്യ മാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവർ പുലർച്ചെ മൂന്ന്‌ മണിക്ക്‌ ഉറങ്ങി പകൽ വളരെ താമസിച്ചാണ് എഴുന്നേൽക്കുന്നത്‌.

മുതിർന്നവർ മാത്രമല്ല കുട്ടികളും ഇക്കാര്യത്തിൽ പുറകോട്ടല്ല . ഈ രീതിയിൽ ജീവിത ശൈലി തുടരുന്നവർക്ക്‌ തൊഴിൽ സ്ഥലങ്ങളിൽ ഉറക്കച്ചടവും അമിതമായ ക്ഷീണവും നിമിത്തവും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു.ആരോഗ്യകരമായ ജീവിതത്തിനു സോഷ്യൽ മീഡിയ ഹാനികരമായിക്കൊണ്ടിരിക്കുകയാണ് . സമകാലിക മായി സോഷ്യൽ മീഡിയയുടെ സ്ഥാനം ചെറുതല്ല താനും എന്നാൽ വ്യക്ത്തി ജീവിതത്തിന്റെ നന്മയെ ലക്ഷ്യമാക്കി ആരോഗ്യപരമായ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു

Source URL: https://padayali.com/%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%ae/