സമരപ്പന്തലിൽ പി.വൈ സി സന്ദർശനം – പ്രാഥമിക ചർച്ച നടന്നു

സമരപ്പന്തലിൽ പി.വൈ സി സന്ദർശനം – പ്രാഥമിക ചർച്ച നടന്നു
July 12 15:09 2017 Print This Article

തിരുവനന്തപുരം: പെന്തക്കോസ്ത് യൂത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ദക്ഷിണ മേഖലാ ഡയറക്ടർ പാ സാബു ചാപ്രത്തിന്റെ നേതൃത്വത്തിലുള്ള പി.വൈ.സി ടീം യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തിരുവനന്തപുരത്ത് നടത്തുന്ന സമരപന്തൽ സന്ദർശിച്ച് നേതാക്കളുമായി ചർച്ച നടത്തി . ചർച്ചയിൽ നേഴ്സുമാരുടെ മിനിമം വേതനം ഉൾപ്പെടെയുള്ള അടിസ്ഥാന വിഷയങ്ങളിൽ ക്രിയാത്മകമായി പിന്തുണക്കുമെന്നും സർക്കാരിനോട് ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സന്ദർശന ടീമിൽ പാ സാബു ചാപ്ര ത്തിനൊപ്പം ദക്ഷിണമേഖലാ പ്രസിഡണ്ട് ജോഷി സാം മോറിസ് , ദുബായിലെ പ്രമുഖ പ്രവർത്തകൻ ജോജി വിളനിലം തുടങ്ങിയവർ ഉണ്ടായിരുന്നു . തുടർന്നുള്ള ദിവസങ്ങളിൽ പി വൈ സി സംസ്ഥാന സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സമരപന്തൽ സന്ദർശിക്കുന്നുണ്ട്. പി. വൈ സി മദ്ധ്യമേഖലാ നേതാക്കളായ പാ കലേഷ് സോമൻ ,പാ പി സെബാസ്ട്യൻ ,പാ എ പി. അഭിലാഷ് തുടങ്ങിയവർക്കാണ് ഈ വിഷയത്തിൽ തിരുവനന്തപുരത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.