സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചു

സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചു
April 05 08:01 2017 Print This Article

തിരുവനന്തപുരം: പാമ്ബാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യാനെത്തിയ കുടുംബാംഗങ്ങളെ പോലീസ് തടഞ്ഞു. സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഡിജിപിയുമായി സംസാരിക്കാതെ പിരിഞ്ഞുപോകില്ലെന്ന് കുടുംബം പറഞ്ഞു. ഡിജിപി ഓഫീസിന് മുന്നിലെ പൊതുജനങ്ങള്‍ക്ക് അനുവദിച്ച കസേരയില്‍ ഇരുന്ന് സമരം ചെയ്ത് ശാന്തമായി തിരിച്ചുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചുവെങ്കിലും പോലീസ് വഴങ്ങിയില്ല. ജിഷ്ണുവിന്റെ മാതാപിതാക്കളും കുടുംബക്കാരുമടക്കം 14 പേരാണ് സമരത്തിനെത്തിയത്.

എന്നാല്‍ ആറ് പേര്‍ക്ക് ഡിജിപിയെ കാണാമെന്നും ബാക്കിയുള്ളവര്‍ പിരിഞ്ഞുപോകണമെന്നും പോലീസ് പറഞ്ഞു. അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.അങ്ങനെയെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്ന നിലപാടാണ് ബന്ധുക്കള്‍ എടുത്തത്.
ഇതിനെ തുടര്‍ന്ന് പോലീസ് ബന്ധുക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. പോലീസ് നടപടിയില്‍ ജിഷ്ണുവിന്റെ അമ്മ മഹിജക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയും സമരം നടത്തിയ മറ്റ് ബന്ധുക്കളെയും പിന്നീട് പോലീസ് എആര്‍ ക്യാംപിലേക്ക് മാറ്റി.
ഇതിനിടയില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെ ഡിജിപി ചര്‍ച്ചക്ക് വിളിച്ചു. എന്നാല്‍ പോലീസ് ആസ്ഥാനത്തേക്ക് കടക്കാന്‍ പോലും പോലീസ് അനുവദിച്ചില്ല. പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്താന്‍ പാടില്ലെന്ന നിലപാടാണ് പോലീസ് എടുത്തത്.
ജിഷ്ണുവിന്റെ കുടുംബം സമരം നടത്താന്‍ തീരുമാനിച്ചെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ നെഹ്റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് നാടകമാണെന്നും സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ അമ്മ വ്യക്തമാക്കിയിരുന്നു.
ജിഷ്ണു മരിച്ച്‌ 80 ദിവസങ്ങല്‍ പിന്നിട്ടിട്ടും കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കള്‍ സമരത്തിനിറങ്ങിയത്.
  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.