സമയാ സമയത്തു കിറ്റ് കിട്ടുന്നതുകൊണ്ടു കിളികൾ ഹാപ്പിയാണ്…!!

സമയാ സമയത്തു കിറ്റ് കിട്ടുന്നതുകൊണ്ടു കിളികൾ ഹാപ്പിയാണ്…!!
April 02 22:00 2021 Print This Article

കൂട്ടിലിട്ടു വളർത്തുന്ന പക്ഷിയെ നോക്കിയാൽ… സമയാസമയങ്ങളിൽ നമ്മൾ തീറ്റി കൊടുക്കുമ്പോൾ അവയ്ക്ക് എന്തൊരു സന്തോഷമാണ്. അവർ ഓടിവന്നു അതെല്ലാം കൊത്തിത്തിന്നു ചിറകുകൾ ഒക്കെ ഒന്നു കുടഞ്ഞ് വീണ്ടും അതിനുള്ളിൽ വച്ചിരിക്കുന്ന മാരക്കൊമ്പിൽ കലപില പറഞ്ഞു ഇരിപ്പാകും…. ഇതുതന്നെയാണ് കിറ്റിന്റെയും പെൻഷൻന്റെയും മനശാസ്ത്രം.

നമ്മൾ സ്വന്തമായി അധ്വാനിച്ച് ജീവിക്കേണ്ടവർ… നമ്മൾ സ്വന്തമായി ചിന്തിക്കേണ്ടവർ… നമ്മളുടെ വഴികളെല്ലാം അടച്ച് വല്ലപ്പോഴും വരുന്ന കിറ്റിനും പെൻഷനുമായി കാത്തിരിക്കുന്ന ഒരു ജീവിതം.. നമ്മളെ കൂട്ടിലിട്ടു വളർത്തുന്ന ആ കിളികളെക്കാൾ എന്തു വ്യത്യാസമാണുള്ളത്…

സ്വാതന്ത്ര്യത്തോടെ എല്ലായിടത്തും പറന്നു നടന്നു ഇഷ്ടമുള്ള തൊക്കെയും കൊതിപ്പെറുക്കി സന്തോഷമായി ജീവിക്കേണ്ട കിളികളെ നമ്മൾ കൂട്ടിലടച്ചു വല്ലപ്പോഴും തീറ്റ കൊടുക്കുമ്പോൾ അത് യജമാനന്റെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ്. കിളികൾക്ക് നാക്കുണ്ടായിരുന്നു എങ്കിൽ തീർച്ചയായും അത് ഇപ്രകാരം പറയുമായിരുന്നു. എൻറെയും നിങ്ങളുടെയും ജീവിത വഴികളെല്ലാം ഈ രാഷ്ട്രീയക്കാർ കൊട്ടിയടച്ചു. തൊഴിൽ ഇല്ല എന്ന് മാത്രമല്ല ഉള്ള തൊഴിൽ കൂടി കൊടികുത്തി ഇല്ലാതാക്കിയ അവർ നമുക്ക് വീണ്ടും കിറ്റുമായി എത്തി രക്ഷകരായി അവതരിക്കുന്നു.

73 വർഷമായി ഇന്ത്യ ഭരിക്കുന്ന ഈ രാഷ്ട്രീയ പ്രവർത്തനം… രാഷ്ട്രീയക്കാരുടെ മക്കൾക്കും അവരുടെ തലമുറയ്ക്കും മാത്രം സമ്പാദിക്കുവാനും അത് വർദ്ധിപ്പിക്കുവാനും മാത്രമാണ്. സാധാരണക്കാരുടെ ജീവിതം എന്നും വലിയ വ്യത്യാസം ഒന്നും ഇല്ലാതെ തുടരുന്നു അതുകൊണ്ട്. നാം ചിന്തിക്കണം കിറ്റും പെൻഷനും ഒക്കെ തരുമ്പോൾ നന്ദിയുള്ള ഒരു പട്ടിയെ പോലെ വാലാട്ടി നിൽക്കുകയാണോ വേണ്ടത് അതോ നിങ്ങളെ ഈ ഒരു സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ച നാറിയ രാഷ്ട്രീയക്കാരുടെ മുന്നിൽ നട്ടെല്ലു നിവർത്തി നിൽക്കുകയാണോ വേണ്ടത് എന്ന് ആലോചിക്കണം.

കിഴക്കമ്പലത്ത് രാഷ്ട്രീയക്കാരുടെ കിറ്റ് കൊണ്ട് വളരെ പ്രയോജനം ഉണ്ടായി എന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവിടെയുള്ള ജനങ്ങൾക്ക് ജീവിക്കുവാൻ ഉള്ള സാഹചര്യങ്ങൾ പട്ടിണി കൂടാതെ ജീവിക്കുവാൻ കിഴക്കമ്പലം ഭരിക്കുന്ന പഞ്ചായത്തുകൾ ഏർപ്പെടുത്തി കൊടുത്തിട്ടുണ്ട് എന്ന് ഞാൻ മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. നമുക്കിനിയും ഈ കയറു പൊട്ടിച്ച് സ്വതന്ത്രരാവാൻ കഴിയുന്നില്ലയോ…??

ഈ കിളി കൂട് തകർത്തു ഈ മനോഹരമായ നീലാകാശത്തിൽലൂടെ പറക്കുവാൻ ആഗ്രഹം ഇല്ലയോ…? അതെ ട്വൻറി20 അങ്ങനെ നല്ല ഒരു ആശയത്തിന് തുടക്കം തന്നിരിക്കുന്നു… നമ്മൾ ഇനിയും ഈ രാഷ്ട്രീയക്കാരെ ചുമക്കേണ്ടതുണ്ടോ…? ഈ ഇലക്ഷനിൽ നിൽക്കുന്ന ഒരു സ്ഥാനാർഥിക്കും ഒന്നും നഷ്ടപ്പെടാൻ ഇല്ല… മറിച്ചു ജനങ്ങൾക്ക് നഷ്ടപ്പെടുവാൻ ഏറെയുണ്ട്……

സ്റ്റോക്ക്ഹോം സിൻഡ്രോം എന്നൊരു മാനസികാവസ്ഥ ഉണ്ട്. തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആൾ, തൻറെ രക്ഷകൻ ആണെന്നുള്ള ഒരു മാനസികാവസ്ഥയിൽ ആ പീഡകനിലേക്കു വീണ്ടുംമടങ്ങി ചെല്ലുന്ന മാനസിക അവസ്ഥയാണ് സ്റ്റോക്ക്ഹോം സിൻഡ്രോം. കേരള ജനത ഏറെക്കുറെ സ്റ്റോക്ക്ഹോം സിൻഡ്രോം ഉള്ള രോഗികൾ ആണോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം ഇത്രയൊക്കെ പീഡിപ്പിക്കപ്പെട്ട കേരള ജനത വീണ്ടും രാഷ്ട്രീയക്കാരുടെ അടുത്തേക്ക് തിരിഞ്ഞു ചെന്ന് അവരെ രക്ഷകരായി കാണുന്നുവെങ്കിൽ ഗുരുതരമായ മാനസിക പ്രശ്നം ഉണ്ടോകും എന്ന് മനസ്സിലാക്കേണ്ടതുണ്ട്….

കാതുള്ളവർ കേൾക്കട്ടെ….! ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ…..! കണ്ണുള്ളവൻ കാണട്ടെ……! നിങ്ങളുടെ സ്വർണ്ണം പിച്ചള ആയി പോകാതിരിക്കട്ടെ….! ട്വൻറി ട്വൻറിയുടെ പിന്നിൽ അണിനിരക്കാം. അവർ രാഷ്ട്രീയത്തെ അല്ല സ്നേഹിക്കുന്നത്, ഈ രാഷ്ട്രത്തെ ആണ് എന്നുള്ളതാണ് സത്യം……!!!

ട്വൻറി 20 എന്ന ആശയങ്ങൾക്കും അവർ മുന്നോട്ടു വെക്കുന്ന നല്ല കഴ്ചപ്പാടുകൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു….

ബ്ലസ്സൻജി, ഹൂസ്റ്റൺ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.