സമചിത്തത നഷ്ടപ്പെട്ട കുഴൽ ഊത്തുകാരൻ

സമചിത്തത നഷ്ടപ്പെട്ട കുഴൽ ഊത്തുകാരൻ
August 02 10:48 2018 Print This Article

 

അമേരിക്കയിൽ 2018 ജൂലൈയിൽ നടന്ന കോൺഫറൻസുകളിൽ മുഴങ്ങിക്കേട്ട ദൈവ വചനം ഈ കാലഘട്ടത്തിന്റെ ആവശ്യവും ഇന്നത്തെ ദൈവസഭയിലെ മൂല്യച്യുതികളും ഇപ്പോഴത്തെ കക്ഷിരാഷ്ട്രീയം സഭക്കുള്ളിൽ തെറ്റാണെന്നും എടുത്തു പറഞ്ഞ പ്രാസംഗികർ ഉണ്ടായിരുന്നെങ്കിലും അതിൽ ഈ വർഷം ഏറ്റവും ശ്രദ്ധേയനായ പ്രാസംഗികൻ സജു മാത്യു സാർ ആയിരുന്നു.

എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെയും ഐപിസിയുടെ വക്താവും അവർക്കുവേണ്ടി ഏതു കള്ളവും ചമച്ചു ശ്രദ്ധാലുവായ നമ്മുടെ സ്വന്തം ജീർണലിസ്റ്റ് ഇത്തവണ ഉന്നമിട്ടത് സാജുമാത്യു സാറിനെയാണ്. കുടുംബമായി ഐപിസിയുടെ സ്വന്തം, ഐപിസിയുടെ മാത്രം അതും ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരേ ഒരു പകരം വെക്കാനില്ലാത്ത എഴുത്തുകാരനായ നമ്മുടെ ജീർണ്ണ ലിസ്റ്റ് കുട്ടി അച്ചായൻ അല്പം കലിപ്പിലായി…ഇനിയും കാര്യം എന്താണന്ന് ചോദിച്ചാൽ പറയും കോൺഫെറൻസിൽ തന്റെ പുസ്തകത്തെക്കാളും,ഗ്ലോബൽ മീറ്റിനെക്കാളും എന്തുകൊണ്ടും ലോകം മൊത്തം സന്തോഷത്തോടെ സ്വീകരിച്ചത് ‘ മീശയുള്ള’ സാജുസാറിനേയും തന്റെ ക്ലാസ്സുകളേയും ആയിരുന്നു. താൻ എത്ര പണ്ഡിതനാകാൻ ശ്രമിച്ചിട്ടും തന്നെക്കൊണ്ട് കോലത്തെ തുണി ചുറ്റി കലവും കമഴ്ത്തി കെട്ടിടത്തിന്റെ മുകളിലും, പാടവരമ്പത്തും നാട്ടിയതുപോലെ നാട്ടിയതാണ് ഐപിസി എന്ന് ഇതുവരെ തിരിച്ചറിയാതെ ചിലർക്കുവേണ്ടി ജീവിച്ചു അവർക്കായി മരിക്കാൻ ഒരുക്കമുള്ള വിശേഷ കുടുംബത്തിന് അല്പം തെറ്റുപറ്റിയോ എന്ന് ലോകമാകമാനമുള്ള മലയാളി പെന്തക്കോസ്തുകാർ അതിശയിക്കുകയാണ്.

ഐപിസിയെ സ്വർഗ്ഗത്തിൽ എത്തിക്കുന്ന ഏകവാതിൽ ആയ ഹാലെലുയ്യയിലൂടെ കണ്ണടച്ച് തുറന്നപ്പോൾ കിട്ടിയ വെളിപ്പാടുപോലെ എഴുതിവിട്ടത് ഇങ്ങനെയാണ്. ‘ സാജുമാത്യുസാർ സ്വയം പ്രശംസിച്ചുവോ, അല്ലെങ്കിൽ അങ്ങനെ തനിക്കു തോന്നിയോ ? സജു സാറിന്റെ പ്രസംഗത്തിൽ താൻ പറയുന്നതുപോലെ പ്രവർത്തിക്കുന്നു. താൻ പ്രസംഗിക്കുന്നത് ജീവിച്ചു കാണിക്കുന്നു, അല്ലെങ്കിൽ തിരുത്താൻ തയാറാണ് ” എന്റെ ലൈഫ് തുറന്ന പുസ്തകമാണ്, എന്റെ ഭവനത്തിലും എന്റെ സഭയിലും എനിക്ക് സാക്ഷ്യമുണ്ട്. എന്റെ സമൂഹത്തിലും എനിക്കു സാക്ഷ്യമുണ്ട്. ഇതൊക്കെ പ്രസംഗിച്ചിട്ട് നീ ഇങ്ങനെ ആണോടാ ജീവിക്കുന്നത്‌ എന്ന് എന്നോട് ആരും ചോദിച്ചിട്ടില്ല. അഥവാ ചോദിച്ചാൽ ഞാൻ തിരുത്താൻ തയ്യാറാണ്.” ഇതാണ് ഹാലേലൂയ്യാക്കാരനു ഇഷ്ടപ്പെടാഞ്ഞത് എന്ന് സംശയിക്കുന്നു. അമേരിക്കക്കാർക്ക് ഇതൊക്കെ വെറും രണ്ടു ദിവസത്തേക്കോ, ഒരു സീസണിലേക്കോ ഉള്ളു എന്നും, അതുകഴിയുമ്പോൾ അവർ ഇതുമറന്നു കരണം മറിയും എന്നൊക്കെ വാക്കുകളിൽ ധ്വനിക്കുന്നു. വൻതോതിൽ പണം പിരിച്ചു നടത്തുന്ന കോൺഫറൻസുകളിൽ മുഴങ്ങിക്കേട്ടതു വെറും പരസ്പര വിരുദ്ധമായിരുന്നു എന്ന് ഹാലേലൂയ്യക്കാരനു സംശയം. സത്യത്തിൽ ഇവർക്ക് ഇതെന്തുപറ്റി എന്നോർത്ത് പലരും ആശങ്കപ്പെടുന്നു ?

സാജുസാർ വിമർശനത്തിന് അധീനൻ അല്ല, എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗത്തെ വിമർശിച്ചത് ഇനി സാജു സാർ അടുത്ത കൺവൻഷന് പ്രസംഗിക്കാൻ വന്നാൽ പണം മാത്രമാകില്ല വിഷയം എന്ന് ചിലർ എങ്കിലും ഭയക്കുന്നു. അതുകൊണ്ടു ഇപ്പോൾ മണ്ട നുള്ളിക്കളഞ്ഞാൽ തന്റെ യജമാനൻ വേണ്ടത് ചെയ്യും എന്ന ധാരണയിലാണ് ഈ ജീർണ്ണ ലിസ്റ്റ്.

ഇപ്പോൾ അമേരിക്കൻ വിശ്വസികൾ പ്രസംഗത്തെ കൈയടിക്കപ്പുറത്തു ഒന്നും ഉള്ളതായി കാണുന്നില്ല എന്നാണ് ഇദ്ദേഹം പറയുന്നത്‌. അപ്പോൾ താങ്കളോട് ഒരു ചോദ്യം. താങ്കൾ ആ പ്രസംഗത്തെ എങ്ങനെ കാണുന്നു ? സജു സാർ സ്വയം പ്രശംസിച്ചതിനാൽ പ്രസംഗത്തിന്റെ കരുത്തു കുറഞ്ഞതായും ഹാലേലൂയ്യാക്ക് തോന്നി. പാസ്റ്ററും, ജീർണ്ണ-ലിസ്റ്റുമായ ഹാലേലൂയ്യ അകെ അസ്വസ്ഥനാണ്‌ എന്നുവേണം ഇതിൽ നിന്നും മനസിലാക്കാൻ. ദിനവൃത്താന്തവും, ജീവചരിത്രവും എഴുതാൻ ഡോക്ടർ പദവി ഉണ്ടെന്നുള്ള മിഥ്യാധാരണയാണ് തന്നെ ഇത്തരത്തിൽ സാജുസാറിനെപ്പോലെ ജീവിതസാക്ഷ്യം ഉള്ള ഒരാളെ വിമർശനവിധേയമാക്കാൻ ഇടവന്നത്‌.

എന്തായാലും താങ്കൾക്ക് വിമർശിക്കാൻ സ്വാതന്ത്ര്യം ഉണ്ട്, എന്നാൽ എന്തിനെ വിമർശിക്കുന്നു എന്നതാണ് പ്രസക്തം. ഐപിസിയുടെ വേദിയിൽ നേതാക്കന്മാർ പ്രാകുകയും,ഭോഷ്കു വിളിച്ചുപറയുകയും, എന്നെ വിമർശിച്ചാൽ തലമുറകൾ അപകടത്തിൽപ്പെടും എന്ന് ഭയപ്പെടുത്തുന്ന വിശുദ്ധ വേഷധാരികളുടെ അലമുറകളും, വ്യഭിചാരികളൂം, കുടിയന്മാരും, വേദി തകർക്കുമ്പോൾ അവരെയോ, അവരുടെ പ്രസംഗത്തേക്കുറിച്ചോ,താങ്കൾ ഒന്നും എഴുതിക്കണ്ടില്ല ? വൻ തട്ടിപ്പും, വെട്ടിപ്പും, വഞ്ചനയും, തന്റെ യജമാനന്മാർ കാണിച്ചിട്ട് അഗ്നിനാവെന്നു സ്വയമേ നിനച്ചു തീകത്തിക്കാൻ ശ്രമിച്ചപ്പോൾ എന്തേ താങ്കൾ മിണ്ടാതിരുന്നു? താങ്കൾ ഉൾപ്പെട്ടു നിൽക്കുന്ന ഐപിസിയുടെ വേദികളിൽ മുഴങ്ങിക്കേട്ട അരാജകരാഷ്ട്രീയത്തിന്റെയും, സ്വയം പ്രശംസയുടെയും, വാക്കുകൾ താങ്കൾ കേട്ടില്ലാ എന്നുണ്ടോ ?

താങ്കളുടെ യജമാനന്മാരുടെ പ്രശംസ നിർത്താൻ പറ്റുമെങ്കിൽ ഒന്നു നിർത്തി തരൂ. പലരേയും വാഴിക്കാൻ പ്രശംസിച്ചും, വാഴ്ത്തിയും സ്തുതിപാടിയും എഴുതി ഇലക്ഷൻ സമയങ്ങളിൽ ഏകവാതിൽ ആയ ഹാലേലൂയ്യാ ഇറങ്ങുമ്പോൾ പ്രശംസ തന്നെയാണല്ലോ എഴുതുന്നത് എന്ന് ചിന്തിക്കാറില്ലേ? സജിപോളിനെപ്പോലുള്ളവരെ താങ്കൾ പ്രശംസിച്ചതുപോലെ ലോകത്തിൽ ആരും ചെയ്തിട്ടില്ല.

താങ്കൾ തന്നെ ഒരു പ്രശംസാവിഷയം ആണല്ലോ അതുകൊണ്ടു ഒന്നുകൂടി തിരിഞ്ഞു ചിന്തിക്കു ജീർണ്ണ-ലിസ്റ്റ് കുട്ടി…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.