സഭയുടെ അടിസ്ഥാനം സമ്പത്തല്ല; പാസ്റ്റർ. വർഗ്ഗീസ് മത്തായി

സഭയുടെ അടിസ്ഥാനം സമ്പത്തല്ല; പാസ്റ്റർ. വർഗ്ഗീസ് മത്തായി
January 23 16:59 2019 Print This Article

സഭയുടെ അടിസ്ഥാനം സമ്പത്തല്ല; കുമ്പനാട് ഇന്ത്യ പെന്തക്കോസ്ത്‌ കൺവൻഷനിൽ മുഴങ്ങിക്കേട്ട സമകാലിക സന്ദേശം ആയിരുന്നു ഇത്. അതിനു ആധാരമായി പാസ്റ്റർ. വർഗ്ഗീസ് മത്തായി സംസാരിച്ചത് യെഹസ്‌കേയേൽ പ്രവചനത്തിൽ നിന്നാണ്.

യെഹസ്കിയേൽ പ്രവചനത്തിൽ പറയുന്നതുപോലെ ഈ അസ്ഥികൾ ജീവിക്കുമോ ? എന്റെ ജനമേ ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽ നിന്നും കയറ്റി യിസ്രായേൽ ദേശത്തേക്കു കൊണ്ടുപോകും ഒരു ആഴ്ച കൺവഷന്റെ തീം ‘ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും’ എന്നതായിരുന്നു.

എന്നാലും ഐപിസിക്കാർ ഇത് എത്രകണ്ട് ഏറ്റെടുക്കും? ദൈവാത്മാവ് എല്ലാദിവസവും പറഞ്ഞിട്ടും എത്ര ഐപിസിക്കാർക്കു വിശ്വസിക്കാൻ കഴിഞ്ഞു? ദൈവം യിസ്രായേലിനെ പ്രവാസത്തിൽ കൂടി കടത്തിവിട്ടു. ദൈവജനം ഒന്നറിയണം യെഹസ്‌കിയേലിനോട് പറയുന്നത് ശവക്കുഴി തുറന്നു പ്രവാസികളെ (എന്റെ ജനത്തെ) പുറത്തുകൊണ്ടു വരും എന്നായിരുന്നു. എന്നാൽ ഇന്ന് സംഭവിക്കുന്നത് എന്താണ് ?

എല്ലാ പെന്തക്കോസ്തുകാരും വളരെ ചിന്തിക്കണം. ആത്മീയർ എന്നുപറയുന്നവരുടെ ദയനീയ സ്‌ഥിതിയാണ്‌ യെഹസ്‌കേയേൽ പ്രവചനത്തിൽ കാണുന്നത്. നാം ദൈവത്തിന്റെ കരത്തിനനുസരിച്ചു, ഇഷ്ടമനുസരിച്ചു സഞ്ചരിക്കാൻ തയ്യാറാവണം. നമ്മുടെ ഇഷ്ടം അനുസരിച്ചു മാത്രമേ നാം സഞ്ചരിക്കു. ദൈവത്തിന്റെ സഭ ആത്മാവിൽ പുറപ്പെടാൻ തയ്യാറാവണം. സഭയുടെ വളർച്ചയുടെ അടിസ്ഥാനം സമ്പത്തല്ല,സാംമ്പത്തിക ശേഷിയുള്ളവർ അല്ല, സ്ട്രാറ്റജി അല്ല, മറിച്ചു സമർപ്പിതരായ അഭിഷക്തന്മാരാണ്. എന്നാൽ ഇന്ന് നാം എവിടെ ? ഒരുകാലത്തു നമ്മുടെ പിതാക്കന്മാർ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്തു. അവരുടെ ശുശ്രൂഷയിൽ തെറ്റിപ്പോകുന്നവരെ തിരുത്തുകയായിരുന്നു.

കണ്ണുനീരോടെ നിലവിളിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. ആത്മതപനം ചെയുന്ന, നിലവിളിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. ദൈവസഭക്കു വേണ്ടി പ്രാർത്ഥിക്കുന്നവർ ഇല്ലെന്നായി, പകരം സഭക്കുവേണ്ടി എന്താണ് ഇന്ന് നടക്കുന്നത് ? ഇന്ന് സഭകളിൽ വചനത്തിനു പ്രസക്തി ഇല്ലെന്നായി, ഇപ്പോൾ ഇമോഷണൽ ആയ പാട്ടും കൊട്ടും ഒക്കെയാണ്. ഇവകൊണ്ട് ആത്മ നിറവുണ്ടാകുമോ? ദൈവത്തിനുവേണ്ടി പ്രവർത്തിക്കാൻ ചെറുപ്പക്കാർ ഇല്ലാതെയായി. മാതാപിതാക്കളോടും, ദൈവദാസന്മാരോടും അദ്ദേഹം പറയുന്നു. യുവതി യുവാക്കന്മാർ ഇന്ന് വചനത്തിനു അന്യം നിൽക്കുകയാണ്.

എന്തുകൊണ്ട് പെന്തക്കോസ്തു തലമുറ വഴിവിട്ടുപോകുന്നു? എത്രയോ കുഞ്ഞുങ്ങൾ നമുക്ക് നഷ്ടപ്പെട്ടു ? കരഞ്ഞു നിൽക്കുന്ന അമ്മമാർ ശേഷിക്കുകയാണ്, ഈ കാലം തലമുറക്കുവേണ്ടി കരയണം. താഴ്‌വരയിൽ അസ്‌ഥികൾ ജീവിക്കുമോ ?തലമുറക്കുവേണ്ടി കരയാൻ ഒരു സമൂഹം എഴുന്നേൽക്കുമോ ?സഭക്കാർ നാലുപേർ കൂടുമ്പോൾ ഇപ്പോൾ സെമിത്തേരിക്ക് സെൽ എത്രയുണ്ട് ? സഭയുടെ ആൾ ബലം എത്രയാണ് ? ഇതൊക്കെയാണ് ചിന്ത. മരണത്തിനു ശേഷം ഏതു സെല്ലിൽ ആണന്നാണ് ഇപ്പോൾ ചോദിക്കുന്നത്.

സൗകര്യങ്ങൾ എത്രയുണ്ടെങ്കിലും തലമുറകൾക്കു നിത്യതയെക്കുറിച്ചു ദർശനം ഇല്ലെങ്കിൽ എന്ത് പ്രയോജനം ? ഇന്നത്തെ പെന്തക്കോസ്തുകാരെ നോക്കിക്കൊണ്ട് അദ്ദേഹം വീണ്ടും പറയുന്നു, അല്ലെങ്കിൽ ഉറപ്പിക്കുന്നു, ഈ അസ്ഥികൾ ജീവിക്കുമോ ? ചലനമില്ലാതെ മരിച്ചതിനു തുല്യമായ അവസ്ഥ പെന്തക്കോസ്തുകാരുടെ ഇടയിൽ നിന്നും മാറണം. ആരാധന മുടക്കി സ്പെഷ്യൽ ട്യൂഷന് പോകുന്ന പെന്തക്കോസ്തുകാരാണ് ഇന്നുള്ളത്. ഇന്റർനെറ്റും, മയക്കുമരുന്നും നമ്മുടെ തലമുറയെ കീഴടക്കുകയാണ്. നാം എവിടെ എത്തി നിൽക്കുകയാണ് ?കണ്മോഹം, ജഡമോഹം തുടങ്ങി ജീവിതത്തിന്റെ പ്രതാപങ്ങളിൽ വീഴ്ത്തുവാൻ പിശാച് ശ്രമിക്കുമ്പോൾ നാം നമ്മുടെ തലമുറയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം. ദൈവസഭയുടെ പ്രാധാന്യം സാമ്പത്തികമോ, വിദ്യാഭ്യാസമുള്ളവരോ അല്ല മറിച്ചു, ദൈവവചനം അനുസരിക്കുന്ന ജനമാണ്.

വ്യക്തമായ ഒരു ദർശനത്തോടെ മുൻപോട്ടു പോകുന്നവരാണ് സഭയുടെ പ്രാധാന്യം. ഇരുൾമൂടിയ, ശോകമൂകമായ, മരണവീടുപോലെ ആകുന്ന അവസ്ഥകളിൽ, വേദനകളിൽ വിശ്വസത്തോടെ പ്രാർത്ഥിച്ചാൽ ദൈവമഹത്വം അറിയാനിടയാകും. മരണതുല്യമായ ശോധനകൾ, കുഞ്ഞുങ്ങളെ ഓർത്തു മരണതുല്യമായ സങ്കടങ്ങളിൽ കൂടി കടന്നുപോകുമ്പോഴും സഭയുടെ പാട്ടും, കൂത്തും ഉണ്ട് എന്നുപറഞ്ഞു അഭിമാനിക്കുകയല്ല വേണ്ടത്, ദിശാബോധം ഉള്ള ഒരു കൂട്ടം ജനമാണ് സഭക്ക് വേണ്ടത്. അതിലേക്കു നയിക്കുന്ന സഭയാണ് പെന്തക്കൊസ്തിൽ വേണ്ടത്. സഭയും, മാതാപിതാക്കളും പ്രാർത്ഥിക്കുന്നവരാകട്ടെ, ഒരു പുതിയ ദൗത്യം ഏറ്റെടുത്തു ഐപിസി വിശാസികളും,സഭകളും ഒരുപോലെ പ്രാർത്ഥിക്കുന്നവരാകണം.

ശവപ്പറമ്പ് ആകാതെ അസ്‌ഥികളാവാതെ, സഭയേയും തലമുറകളെയും വിടുവിപ്പാൻ, പ്രാർത്ഥിക്കാൻ, പ്രവർത്തിക്കാൻ ഇന്നത്തെ സമൂഹം തയ്യാറാവട്ടെ !!!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.