സഭയിൽ നിന്നും സമൂഹത്തിലേക്ക്

സഭയിൽ നിന്നും സമൂഹത്തിലേക്ക്
June 25 13:50 2018 Print This Article

പി.വൈ.സി കോട്ടയം താലൂക്കിന്റെയും, ചങ്ങനാശ്ശേരി താലൂക്കിന്റെയും നേതൃത്വത്തിൽ പി വൈസി യുടെ ആപ്തവാക്യമായ സഭയിൽ നിന്ന് സമൂഹത്തിലേക്ക് എന്ന ആശയവുമായി കോട്ടയം കാഞ്ഞിരം ജെട്ടിക്കു സമീപം താമരശ്ശേരി കോളനിയിൽ ഏകദേശം 63 അരിക്കിറ്റ് വിതരണം ചെയ്തു.

500 രൂപ വില വരുന്ന കിറ്റിൽ 10 കിലോ അരി, 1 കിലോ പഞ്ചസാര, 1 കിലോ പയർ ,1 കിലോ ആട്ട ,100gm കാപ്പിപ്പൊടി ,100gm തേയില എന്നിവ അടങ്ങിയ കിറ്റായിരുന്നു വിതരണം ചെയ്തത്. ഇതിന് പി.വൈ.സി കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ.കൊച്ചുമോൻ, കോട്ടയം ജില്ലാ സെക്രട്ടറി ബ്രദർ.ബിനോ, ചങ്ങനാശ്ശേരി താലൂക്ക് പ്രസിഡന്റ് മെൽവിൻ ജോയി, കോട്ടയം താലൂക്ക് പ്രസിഡന്റ് പാസ്റ്റർ.പ്രിൻസ് ഗന്നേസരേത്ത് എന്നീ ദൈവദാസന്മാർ നേതൃത്വം കൊടുത്തു.

പ്രദേശം മുഴുവൻ വെള്ളത്താൽ മുങ്ങി കിടക്കുകയും ചെയ്യുന്നതിനാൽ പ്രദേശവാസി കൾക്ക് ആഴ്ചകളോളം ആയി ജോലിയും മറ്റും ഇല്ലാത്തതിനാൽ സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടിലാണ്. ഈ പ്രത്യേക സാഹചര്യത്തിൽ സഭയിൽ നിന്ന് സമൂഹത്തിലേക്ക് എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന പി.വൈ.സി കോട്ടയം ജില്ലാ കമ്മിറ്റിയും, കോട്ടയം – ചങ്ങനാശ്ശേരി താലൂക്ക് കമ്മിറ്റിയും ചേർന്ന് ജീവകാരുണ്യ പ്രവർത്തനത്തിൽ വളരെ സജീവമായി അവസരോചിതമായി പ്രവർത്തിക്കുവാൻ ഇടയായി. പ്രവർത്തന വിശാലത തുടർന്നും ഉണ്ടാകുമെന്നും പ്രോഗ്രാമിൽ പങ്കെടുത്ത പി വൈസി സംസ്ഥാന സ്റ്റേറ്റ് പ്രസിഡന്റ്പാസ്റ്റർ.ലിജോ ജോസഫ് തടിയൂർ അറിയിച്ചു. ജനപ്രതിനിധികൾ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

ഏറ്റവും അനുഗ്രഹപ്രദമായ ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയും അതിന് സപ്പോർട്ട് ചെയ്യുകയും ഉണ്ടായി. എല്ലാവരെയും ദൈവം സഹായിക്കട്ടെ.

എന്ന് പി.വൈ.സിക്കു വേണ്ടി കോട്ടയം ജില്ലാ സെക്രട്ടറി ബ്രദർ. ബിനോ

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.