സത്യമാർഗ്ഗം ദുഷിക്കപ്പെടുന്നുവോ?

സത്യമാർഗ്ഗം ദുഷിക്കപ്പെടുന്നുവോ?
March 07 22:56 2019 Print This Article

ആരാണ് സത്യം, ഏതാണ് സത്യം, എന്താണ് സത്യം എന്നതിന് പലവിധ അഭിപ്രായങ്ങൾ കണ്ടേക്കാം ! മനുഷ്യന്റെ അഭിപ്രായവ്യത്യാസവും തള്ളിപ്പറച്ചിലും ഏദൻ തോട്ടം മുതൽ ഉണ്ട്. ‘സത്യമാർഗ്ഗം’ ആണെന്ന് പറയുന്ന നൂറുകണക്കിന് ക്രിസ്തുമത – മാർഗ്ഗ വാദികളും, ക്രൈസ്തവേതര മതങ്ങളും, സത്യമാർഗ്ഗത്തിനു വേണ്ടിയുള്ള ജിഹാദുകളുമുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്.

ചിലരുടെ ദുഷ്കാമപ്രവർത്തികളെ മറ്റുചിലർ അനുകരിക്കുമെന്നും അതു നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടുമെന്നും ബൈബിൾ വചന രചയിതാക്കളായ പത്രോസും, യൂദായും എഴുതിയിട്ടുണ്ട്. (2 പത്രോസ് 2:2 യൂദായുടെ ലേഖനം വാക്യം 4 ലും വായിക്കുന്നു).

ഈ വാക്യങ്ങളും, ബൈബിളും യേശുക്രിസ്തുവാണ് സത്യം എന്നും ക്രിസ്തുമാർഗ്ഗമാണ് സത്യമാർഗ്ഗമെന്നും തറപ്പിച്ചു പറയുന്നു. ഇവരിൽ അഭക്തരുണ്ട് അവരാണ് ഈ മാർഗ്ഗത്തെ ദുഷിപ്പിക്കുന്നതു. നമുക്കറിയാം പ്ലേ സ്കൂൾ മുതലുള്ള കലാലയങ്ങളിൽ ചിലർ മാത്രമേ പ്രശ്നക്കാരുള്ളൂ. മതങ്ങളിലും പള്ളികളിലും ഉത്സവപ്പറമ്പുകളിലും രാഷ്ട്രീയ പാർട്ടികളും എല്ലാവരും അല്ല ചിലർ പ്രശ്നക്കാരാണ് അതുകൊണ്ട് ദുഷിക്കപ്പെടുന്നത് ഒരോരോ വലിയ പ്രസ്ഥാനങ്ങൾ ആണ്.

ഒരുകാലത്തു ഏറ്റവും പരിപാവനമായി സാമാന്യ ജനം സുവിശേഷത്തേയും സുവിശേഷ വിശ്വാസികളെയും കണ്ടിരുന്നു വചനം അന്നും ഇന്നും തിരുത്തപ്പെടാത്തതും, മാറ്റമില്ലാത്തതുമായതിനാൽ പാരമ്പര്യ ക്രിസ്ത്യാനികളല്ലാത്തവർ സുവിശേഷത്തിന്റെ അന്തസത്തയിലാകൃഷ്ടരായി ക്രിസ്തുമാർഗ്ഗം സ്വീകരിച്ചു അവരവരുടേതായ മതങ്ങൾ, പാരമ്പര്യങ്ങൾ, സ്വന്ത – ബന്ധ പാരമ്പര്യങ്ങൾ ഒക്കെ വിട്ടു ദൈവസഭയിൽ ചേർന്ന് ദൈവത്തെ അനുസരിച്ചും സേവിച്ചും ആരാധിച്ചും പോകാൻ ആഗ്രഹിച്ചു ചുവടുകൾ മുന്നോട്ടു എടുത്തു വെക്കുമ്പോൾ അവിടെയാണ് മേല്പറഞ്ഞ വർഗ്ഗം തടസ്സമായി തീരുന്നതു.

ചിലരുടെ ദുഷ്കാമപ്രവർത്തികൾ അനുകരിക്കുന്ന ചിലർ നിമിത്തം ദൈവജനം ആരാധിക്കാൻ വരുന്ന സ്ഥലത്തു വഴക്കുണ്ടാക്കുന്നു, ചീത്ത വിളിക്കുന്നു, സഭകൾ പിളർക്കുന്നു, പള്ളിമുതലുകൾ കൈക്കലാക്കുന്നു എന്നുവേണ്ടസകലവിധ വൃത്തികേടിന്റെ കേളീരംഗമാക്കുന്നു. ബൈബിൾ എടുത്തു പഠിപ്പിച്ചു തുടങ്ങിയവർക്കിപ്പോൾ ബൈബിൾ വാക്യങ്ങളോട് എന്തോ വല്ലാത്ത അറപ്പും വെറുപ്പും. സത്യത്തിൽ സത്യവിശ്വാസികൾ സത്യത്തിലും ആത്മാവിലും ആരാധിക്കാൻ കഴിയാതെ വരുന്നു.

ആകയാൽ ബൈബിൾ ഉപദേശ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന സത്യവിശ്വാസികൾ ഒന്നിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. അന്യായ ബന്ധങ്ങളെ അറുത്തുകളയുമ്പോൾ ആദിമ സഭയും, പിതാക്കന്മാരും അനുഭവിച്ച കുരിശ്ശേടുക്കാൻ, ഇന്നത്തെ കോടതി അന്നത്തെ കാരാഗ്രഹം, ഇന്നത്തെ DYSP അന്നത്തെ പീലാത്തോസ്.

പറയട്ടെ നമ്മെ നോക്കി ഇവർ ഇവരുടെ നേതാവ് ക്രിസ്തുവിനെപ്പോലെ അരുതാത്തതൊന്നും ചെയ്യുന്നില്ല ദൈവം നമ്മെ അതിന്നായി വേർതിരിക്കട്ടെ.

ഷിബു കൊടുങ്ങല്ലൂർ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.