സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റിന്റെ അന്യായം

സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റിന്റെ അന്യായം
January 16 13:37 2019 Print This Article

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂളിൽ മെറിറ്റ് പരീക്ഷ നടത്തുന്നത് എന്തിനുവേണ്ടി? അനേക കുട്ടികൾ ദൈവവചനം ആത്മാർത്ഥതയോടെ പഠിക്കുകയും സഭയിലും സെന്ററുകളിലും സ്റ്റേറ്റ് തലങ്ങളിലും ഒന്നാംസ്ഥാനം കൈവരിക്കുകയും ചെയ്യുന്നു.

എന്നാൽ കേരളത്തിലെ ഒരു പ്രമുഖ പ്രസ്ഥാനമായ ചർച്ച് ഓഫ് ഗോഡ് പുത്രികാ സംഘടനയായ സൺഡേസ്കൂളിൽ പരീക്ഷ നടത്തുന്നത് നേതാക്കന്മാരുടെ മക്കൾക്ക് സ്റ്റേറ്റ് തലത്തിൽ സമ്മാനം നൽകുവാൻ വേണ്ടിയാണെന്നാണ് വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നത്.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആനുവൽ എക്സാമിന് നല്ല വിജയം കൈവരിച്ച സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി മെറിറ്റ് പരീക്ഷ കേരള സ്റ്റേറ്റ് സൺഡേസ്കൂൾ നടത്തുകയുണ്ടായി. മൂല്യനിർണയം മുളക്കുഴ സ്റ്റേറ്റ് ഓഫീസിൽ വച്ച് നടത്തുകയും ചെയ്തു. ഇവിടെയാണ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പറും സൺഡേ സ്കൂളിൻറെ പ്രസിഡണ്ടും ആയിരിക്കുന്ന തോമസുകുട്ടി എബ്രഹാമിന്റെയും ഭാര്യയുടെയും കപട മുഖം പിടിക്കപ്പെട്ടത്.

മൂല്യനിർണ്ണയ ദിവസം പ്രസ്തുത തോമസുകുട്ടി എബ്രഹാമിന്റെ സെന്റർ പത്തനംതിട്ടയിൽ കുമ്പളാം പൊയ്കയിൽ ഒരു സമർപ്പണ ശുശ്രൂഷ ഉണ്ടായിരുന്നിട്ടും സെന്റർ പാസ്റ്റർ തോമസുകുട്ടി എബ്രഹാമിന്റെ ഭാര്യ ശുശ്രൂഷയിൽ പങ്കെടുക്കാതെ മൂല്യനിർണ്ണയ സ്ഥലത്തേക്ക് അതിവേഗം പാഞ്ഞെത്തി. ഇവിടെ ഒമ്പതാംക്ലാസിലെ പേപ്പറുകൾ നോക്കുവാൻ നൽകിയെങ്കിലും അത് കണക്കാക്കാതെ പതിനൊന്നാം ക്ലാസ് മൂല്യനിർണയം നടക്കുന്നിടത്തേക്ക് കടന്നുകയറി, എനിക്ക് ഇവിടുത്തെ പേപ്പർ നോക്കിയാൽ മതി എന്ന് ആവശ്യപ്പെട്ടു.

മറ്റൊരു സംശയം ഇല്ലാതിരുന്നതുകൊണ്ട് അവരെ അവിടെ അനുവദിക്കുകയും ചെയ്തു. പതിനൊന്നാം ക്ലാസിലെ പേപ്പർ നോക്കിയിരുന്നത് ഒരു കോളേജ് പ്രൊഫസറായിരുന്നു. അദ്ദേഹം നോക്കി കഴിഞ്ഞ് പേപ്പറുകളിൽ നിന്ന് തന്നെ മകൻറെ പേപ്പറിൽ ലഭിച്ച 45 മാർക്ക് പലയിടങ്ങളിലായി വെട്ടിത്തിരുത്തി അത് 85 മാർക്കായി തിരുത്തിയെഴുതി ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. മൂല്യനിർണയത്തിന് ശേഷം സ്റ്റേറ്റ് ബോർഡ് ഓഫീസിൽ എത്തിച്ച പേപ്പറുകൾ ബോർഡ് മെംമ്പർ ചെക്ക് ചെയ്തപ്പോഴാണ് മാർക്കുകൾ വെട്ടിത്തിരുത്തി ഇട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

പൂർണമായും തെറ്റായി എഴുതിയിരിക്കുന്ന വാക്യത്തിനു പോലും ഇട്ടിരുന്ന പൂജ്യം മാർക്ക് വെട്ടിത്തിരുത്തി മുഴുവൻ മാർക്കും നൽകുവാൻ പോലും ഈ സ്ത്രീ തയ്യാറായി. സ്വന്തം മകന്റെ വ്യാജ നേട്ടത്തിനുവേണ്ടി ഒരു സെൻറർ പാസ്റ്ററുടെ ഭാര്യ, അതായത് സൺഡേസ്കൂൾ സ്റ്റേറ്റ് പ്രസിഡണ്ടിന്റെ ഭാര്യ ഇത്തരം വ്യാജ പ്രവർത്തികൾക്ക് തയ്യാറാകുന്നു എങ്കിൽ ഇതിനുമുമ്പ് എത്രയോ തവണ പാവപ്പെട്ട വിശ്വാസികളെയും ദൈവദാസന്മാരെയും ഇവർ ചതിച്ചിട്ടുണ്ടാകും.

ഉണരുക ദൈവജനമേ.. വ്യാജന്മാരെ തിരിച്ചറിയുക. പ്രസ്തുത കള്ളത്തരത്തിന് ഉത്തരവാദിത്വമേറ്റെടുത്ത് തോമസുകുട്ടി എബ്രഹാം സൺഡേസ്കൂൾ പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് പല കോണിൽനിന്നും ആവശ്യമുയർന്നിട്ടുണ്ട്.

എങ്കിലും ഉന്നതർ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്നാണ് ജനസംസാരം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.