സംസ്ഥാനത്ത് 722 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം പതിനായിരം കടന്നു

സംസ്ഥാനത്ത് 722 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം പതിനായിരം കടന്നു
July 16 19:34 2020 Print This Article

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. വ്യാ​ഴാ​ഴ്ച 722 പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ 481 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും പ​തി​നാ​യി​രം ക​ട​ന്നു. 10,275 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 5,372 പേ​രാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് 339 പേ​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 157 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും 62 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 12 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച് ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മൂ​ന്ന് ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 32 പേ​രു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 228 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

ഇ​ന്ന് ര​ണ്ട് മ​ര​ണം സം​സ്ഥാ​ന​ത്തു​ണ്ടാ​യി. തൃ​ശൂ​ര്‍ ത​ന്പു​രാ​ന്‍​പ​ടി സ്വ​ദേ​ശി അ​നീ​ഷ്, ക​ണ്ണൂ​ര്‍ മു​ഹ​മ്മ​ദ് സ​ലീ​ഹ് എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​നീ​ഷ് ചെ​ന്നൈ​യി​ല്‍ എ​യ​ര്‍ കാ​ര്‍​ഗോ ജീ​വ​ന​ക്കാ​ര​നാ​ണ്. സ​ലീ​ഹ് അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്ന് വ​ന്ന​താ​യി​രു​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം 16,052 സാ​ന്പി​ള്‍ പ​രി​ശോ​ധി​ച്ചു. 1,83,900 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 5432 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്. 804 പേ​രെ ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 2,68,128 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. 7,797 സാ​ന്പി​ളി​ന്‍റെ ഫ​ലം വ​രാ​നു​ണ്ട്. മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ 85,767 സാ​ന്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. ഇ​തി​ല്‍ 81,543 സാ​ന്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വാ​ണ്.

സം​സ്ഥാ​ന​ത്തെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 271 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 10 ലാ​ര്‍​ജ് ക​മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ള്‍ ഉ​ണ്ട്. ആ​കെ 84 ക്ല​സ്റ്റ​റു​ക​ള്‍ ഉ​ണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.