സംസ്ഥാനത്ത് 1,195 പേര്‍ക്ക് കൂടി കോവിഡ്: സമ്ബര്‍ക്കത്തിലൂടെ 971 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് 1,195 പേര്‍ക്ക് കൂടി കോവിഡ്: സമ്ബര്‍ക്കത്തിലൂടെ 971 പേര്‍ക്ക് രോഗബാധ
August 05 19:51 2020 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 125 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 971 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 79 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി പുരുഷോത്തമന്‍ (66), കാസര്‍ഗോഡ് സ്വദേശി അസനാര്‍ ഹാജി (76), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി പ്രഭാകരന്‍ (73), ആഗസ്റ്റ് മൂന്നിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി മരക്കാര്‍ കുട്ടി (70), കൊല്ലം സ്വദേശി അബ്ദുള്‍ സലാം (58), കണ്ണൂര്‍ സ്വദേശിനി യശോദ (59), ജൂലൈ 31ന് മരണമടഞ്ഞ എറണാകുളം സ്വദേശി ആലുങ്കല്‍ ജോര്‍ജ് ദേവസി (82) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 94 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിരുവനന്തപുരം ജില്ലയിലെ 264 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 138 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 119 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 91 പേര്‍ക്കും, എറണാകുളം ജില്ലയിലെ 83 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 41 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 32 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 20 പേര്‍ക്കും, കൊല്ലം ജില്ലയിലെ 18 പേര്‍ക്കും, വയനാട് ജില്ലയിലെ 14 പേര്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ 4, തിരുവനന്തപുരം ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 12 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 3 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്‌എസ് ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1234 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 77 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 47 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 13 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,492 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 17,537 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.