സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി
July 08 19:45 2019 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനം നിരക്ക് വര്‍ധനയാണ് സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്നത്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ല. 2019-22 കാലത്തേക്കുള്ള വര്‍ധനവാണിത്. കൂട്ടിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അധിക നിരക്ക് നല്‍കേണ്ടതില്ല. അതേസമയം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 18 രൂപയുടെയും 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 35 രൂപയുടെയും 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 42 രൂപയുടെ വര്‍ധനവുണ്ടാകും.

125 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാല്‍ നിലവിലെ നിരക്കില്‍ നിന്നും 60 രൂപ അധികം നല്‍കേണ്ടി വരും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 67 രൂപയുടെയും 175 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 90 രൂപയുടെയും വര്‍ധനവുണ്ടാകും. പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി 97 രൂപ അധികം നല്‍കണം.

സാധാരണ കുടുംബം 100 യൂണിറ്റ് വൈദ്യുതിയാണ് പ്രതിമാസം ഉപയോഗിക്കുന്നത്. അതിനാല്‍ രണ്ടു മാസം കൂടുമ്ബോള്‍ വരുന്ന ബില്ലില്‍ 84 രൂപയുടെ വരെ വര്‍ധനവുണ്ടാകും. പുതുക്കിയ നിരക്ക് പ്രകാരം കെഎസ്‌ഇബിക്ക് 902 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.